വിശുദ്ധ കുര്‍ബാനയും അനുദിന വചനവും: ഫെബ്രുവരി 13 മത്താ. 6:1-4

“മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്‌കര്‍മങ്ങള്‍ അനുഷ്‌ഠിക്കാതിരിക്കാന്‍ സൂക്‌ഷിച്ചു കൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്‌ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല” (മത്താ. 6:1).

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒന്നും ചെയ്യരുതെന്ന് ഈശോ ഓർമ്മപ്പെടുത്തുന്നു. മറ്റുള്ളവരെ കാണിക്കാൻ ചെയ്യുന്ന പ്രവൃത്തികൾ പ്രതിഫലം അർഹിച്ചുള്ളവയാണ്. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ബലഹീനരായ മനുഷ്യർക്ക് ഈശോ തന്നെത്തന്നെ കൊടുത്ത പ്രവൃത്തിയാണ് പരിശുദ്ധ കുർബാനയുടെ സ്ഥാപനം. ഇന്നും അവൻ തന്നെത്തന്നെ നൽകിക്കൊണ്ടേയിരിക്കുന്നു. പരിശുദ്ധ കുർബാന അർപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരെന്ന നിലയ്ക്ക് കുർബാനയുടെ ചൈതന്യമായ, പ്രതിഫലേച്ഛ കൂടാതെയുള്ള സമർപ്പണമനോഭാവം ആർജ്ജിച്ചെടുക്കാം. അങ്ങനെയുള്ളവർക്ക് സ്വർഗ്ഗസ്ഥനായ പിതാവ് നൽകുന്ന പ്രതിഫലമാണ് നിത്യജീവൻ. ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ