വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ഫെബ്രുവരി 04 യോഹ. 5:41-47

പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നുവരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക്‌ എങ്ങനെ വിശ്വസിക്കാന്‍ കഴിയും?
(യോഹ. 5:44).

ദൈവീകമായതിനെ പടിക്ക് പുറത്തുനിർത്തി മാനുഷികമായതിനെ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിനെ ഈശോ ചോദ്യം ചെയ്യുന്നു. ദൈവീകമായ മഹത്വമാണ് ആത്യന്തികം. ദൈവീകമായ മഹത്വത്തിന്റെ ഏറ്റവും പ്രകാശിതമായ ഭാവമാണ് പരിശുദ്ധ കുർബാന. പലപ്പോഴും ഈശോ സ്ഥാപിച്ച പരിശുദ്ധ കുർബാനയെക്കാൾ പ്രാധാന്യം, മാനുഷികമായി സൃഷ്ടിക്കപ്പെട്ട പ്രാർത്ഥനകൾക്ക് കൊടുക്കുമ്പോൾ ദൈവീകമഹത്വത്തെ നാം തള്ളിപ്പറയുന്നു. വികലമായ വിശ്വാസത്തിന്റെ പ്രതിഫലനവുമായിത്തീരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ഉറവിടവും കേന്ദ്രവുമായ പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ആദ്ധ്യാത്മികതയിലൂടെ ദൈവമഹത്വത്തെ പ്രകീർത്തിക്കുന്ന യഥാർത്ഥ വിശ്വാസികളായിത്തീരാം. ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.