വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ഫെബ്രുവരി 01 മത്തായി 23:34-39

“പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതു പോലെ നിന്‍റെ സന്തതികളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു!”
(മത്തായി 23:37).

എല്ലാവരെയും ഒരുമിച്ചുകൂട്ടുക എന്നതാണ് ഈശോയുടെ ആഗ്രഹം. ഒന്നിച്ചു കൂട്ടപ്പെടേണ്ട ഇടം പരിശുദ്ധ കുർബാനയർപ്പണമാണ്. അതുകൊണ്ടാണ് നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞുകൊണ്ട് അവൻ കുർബാന സ്ഥാപിച്ചത്. പിടക്കോഴി കുഞ്ഞുങ്ങളെ ചേർത്തുനിര്‍ത്തുന്നതു പോലെ കുർബാനയായ ഈശോ ബലിപീഠത്തോട് ചേർത്തുനിർത്തി നമ്മെ സംരക്ഷിക്കുകയും തന്നെത്തന്നെ നമുക്ക് ഭക്ഷണമായിത്തരികയും ചെയ്യുന്നു. ഐക്യത്തിന്റെ കൂദാശയായ കുർബാന ഒരുമയോടുകൂടി നമുക്ക് അർപ്പിക്കാം. ദിവ്യകാരുണ്യ ഈശോ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ