വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 31 യോഹ. 1:35-42

“അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസ് ആയിരുന്നു. അവന്‍ തന്റെ സഹോദരനായ ശിമയോനെ ആദ്യം കണ്ട്‌ അവനോട്‌, ഞങ്ങള്‍ മിശിഹായെ – ക്രിസ്തുവിനെ കണ്ടു എന്നു പറഞ്ഞു” (യോഹ. 1:40-41).

താൻ അറിഞ്ഞ ഈശോയെക്കുറിച്ച് തന്റെ സഹോദരനോട് പറയുന്ന അന്ത്രയോസ് ഈശോയുടെ പിന്നാലെ പോകുന്നവർ എപ്രകാരം ഈശോയെ വെളിപ്പെടുത്തണം എന്ന് കാണിച്ചുതരുന്നു. ഇന്ന് നാം ഈശോയെ അനുഭവിച്ചറിയുന്നത് പരിശുദ്ധ കുർബാനയിലാണ്. കുർബാനയിൽ, കൂദാശ ചെയ്യപ്പെട്ട അപ്പത്തിലും വീഞ്ഞിലും ഈശോയെ ഞാൻ കണ്ടു എന്ന് ലോകത്തോട് വിശ്വാസത്തോടെ വിളിച്ചു പറയുകയാണ് നമ്മുടെ ദൗത്യം. അങ്ങനെ അനേകരെ പരിശുദ്ധ ബലിപീoത്തിലേക്ക് നയിക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ആല്‍വിന്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.