വിശുദ്ധ കുര്‍ബനയും അനുദിന വചനവും: ഡിസംബര്‍ 15

“വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്‌ക്കാറില്ല. മറിച്ച്‌, അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ പീഠത്തിന്‍മേലാണു വയ്‌ക്കുന്നത്‌”
(ലൂക്കാ 11 : 33). പീഠത്തിൻമേൽ സ്ഥാപിതമായ വിളക്ക് ചുറ്റുവട്ടം മുഴുവനെയും അകലെ ഉള്ളതിനെയും പ്രകാശിപ്പിക്കാൻ പര്യാപ്തമാണ്.

ലോകത്തിന്റെ പ്രകാശമായ ഈശോ ലോകത്തെ മുഴുവൻ ദൈവീക തേജസ്സിനാൽ പ്രകാശിപ്പിക്കാൻ സ്ഥാപിച്ചതാണ് പരിശുദ്ധ കുർബാന. ഇന്ന് ഈ കുർബാന വിളക്ക് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധ ദൈവാലയത്തിന്റെ കേന്ദ്രമായ ബലിപീഠത്തിലാണ്. ബലിപീഠത്തിൽ നിന്ന് പ്രകാശം പരത്തിക്കൊണ്ട് ഇറങ്ങിവരുന്ന കുർബാന നമ്മുടെ ഉള്ളിൽ വസിച്ച് നമ്മുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ച്, നമ്മിലുടെ ലോകത്തെ മുഴുവൻ പ്രകശിപ്പിക്കുന്നു.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.