വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 26 മർക്കോ. 10:17-22

“ഈശോ സ്‌നേഹപൂര്‍വ്വം അവനെ കടാക്‌ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക്‌ ഒരു കുറവുണ്ട്‌. പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക” (മര്‍ക്കോ. 10:21).

തന്റെ അടുക്കൽ കടന്നുവരുന്നവരെ സ്നേഹപൂർവ്വം കടാക്ഷിക്കുന്നവനാണ് ഈശോ. ഈ സ്നേഹം അതിന്റെ പൂർണ്ണതയിൽ എത്തുന്നത് നമുക്കുവേണ്ടി പീഢകൾ സഹിച്ച് കുരിശിൽ തന്റെ ജീവൻ ബലിയർപ്പിക്കുന്നതിലൂടെയാണ്. ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോയപ്പോൾ ഈശോ നമ്മെ പിരിയാതിരിക്കാൻ സ്നേഹത്തോടെ നമ്മെ കടാക്ഷിച്ചത് പരിശുദ്ധ കുർബാനയായിക്കൊണ്ടായിരുന്നു. ഒരു പടികൂടി കടന്ന് ഭക്ഷണത്തിന്റെ രൂപത്തിൽ നമ്മുടെ ശരീരത്തിന്റെ ഭാഗമായി അവൻ തന്റെ സ്നേഹകടാക്ഷം കൂടുതൽ ആഴമുള്ളതാക്കിത്തീർത്തു. കുർബാനയർപ്പിച്ച് കുർബാന ഭക്ഷിച്ച് ഈശോയുടെ സ്നേഹകടാക്ഷം എന്നും അനുഭവിക്കുന്നവരായിത്തീരാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.