വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 25 മത്തായി 10:1-15

“നിങ്ങള്‍ ഏതെങ്കിലും ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനം ആശംസിക്കണം” (മത്തായി 10:12).

ഈശോ തന്റെ ശിഷ്യൻമാരെ സുവിശേഷം അറിയിക്കാൻ പറഞ്ഞയയ്ക്കുമ്പോൾ നൽകുന്ന നിർദ്ദേശമാണിത്. സമാധാനം ആശംസിച്ച് കടന്നുപോകുന്ന ഈശോയെയാണ് സുവിശേഷം അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിലെല്ലാം “നിങ്ങൾക്കു സമാധാനം” എന്ന അഭിസംബോധനയോടെയാണ് ഈശോ പ്രത്യക്ഷപ്പെടുന്നത്.

ഇന്ന് ഈശോയുടെ സമാധാന ആശംസ അതിന്റെ പൂർണ്ണതയിൽ നമുക്ക് ലഭിക്കുന്നത് പരിശുദ്ധ കുർബാനയിലൂടെയാണ്. കുർബാനയുടെ ആരംഭത്തിലും, വചനശുശ്രൂഷയിലും, അനാഫൊറയ്ക്കൊരുക്കമായും, കുർബാന സ്വീകരണത്തിനൊരുക്കമായും മിശിഹായുടെ സമാധാനം പുരോഹിത കരങ്ങളിലൂടെ സ്വീകരിക്കുന്നവരാണ് നാം. സുവിശേഷകൻമാർ വിശുദ്ധ ഗ്രന്ഥത്തിലൂടെ കാണിച്ചുതന്ന സമാധാന സംസ്ഥാപകനായ ഈശോയെ പരിശുദ്ധ കുർബാനയിൽ നമുക്ക് അനുഭവിച്ചറിയാം. നമ്മൾ ആയിരിക്കുന്ന ഇടങ്ങളിൽ സമാധാന സംസ്ഥാപകരായിത്തീരാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.