വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 23 ലൂക്കാ 3:15-18

യോഹന്നാന്‍ അവരോടു പറഞ്ഞു: “ഞാന്‍ ജലം കൊണ്ട് സ്‌നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്‌തനായ ഒരുവന്‍ വരുന്നു. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും. ഇതുപോലെ മറ്റുപല ഉദ്‌ബോധനങ്ങളിലൂടെയും അവന്‍ ജനത്തെ സദ്‌വാര്‍ത്ത അറിയിച്ചു” (ലൂക്കാ 3:16-18).

സുവിശേഷത്തിൽ സദ്വാർത്ത എന്നത് ഈശോയെ ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ്. ഈശോയുടെ ജനനത്തെക്കുറിച്ചുള്ള മാലാഖയുടെ അറിയിപ്പും ഈശോയെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുന്ന യോഹന്നാൻ മാംദാനയുടെ അറിയിപ്പുമെല്ലാം സദ്വാർത്തകളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സദ്വാർത്തകൾ അറിയിക്കേണ്ടവരാണ് നാം. മാലാഖമാരെപ്പോലെയും യോഹന്നാൻ മാംദാനയെപ്പോലെയും വിശുദ്ധരെപ്പോലെയും ഇന്ന് നാം അനുഭവിച്ചറിയുന്ന കുർബാനഈശോയെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കണം.

ബലിപീഠത്തിൽ നിന്ന് ഈശോയെ അനുഭവിച്ചറിഞ്ഞ് മറ്റുള്ളവരെ ബലിപീഠത്തിലേക്ക് – കുർബാനയുടെ മടിത്തട്ടിലേക്ക് നയിച്ചുകൊണ്ടാകട്ടെ ഈശോയെന്ന സദ്വാർത്തയെ പ്രഘോഷിക്കുന്നത്.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.