വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 22 യോഹ. 17:6-11

“ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍ അവര്‍ ലോകത്തിലാണ്‌. ഞാന്‍ അങ്ങയുടെ അടുത്തേക്ക് വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്‌ അവിടുന്ന്‌ എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ്‌ കാത്തുകൊള്ളണമേ!” (യോഹ. 17:11).

ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകുന്ന ഈശോയുടെ പ്രാർത്ഥന. ഈശോയും പിതാവും ഒന്നായിരിക്കുന്നതു പോലെ നമ്മളും അവിടുത്തോട് ഒന്നായിരിക്കണമെന്നാണ് ഈശോയുടെ ആഗ്രഹം. ഈ ആഗ്രഹം പൂർത്തീകരിക്കുന്നതിനായാണ് ഈശോ കുർബാനയായി തീരുന്നത്. ദൈവൈക്യത്തിലേക്ക് മനുഷ്യനെ നയിക്കുന്ന കൂദാശയാണ് കുർബാന. ഇത് സാധ്യമാകുന്നത് കുർബാനസ്വീകരണത്തിലൂടെയാണ്. അതുകൊണ്ടാണ് കുർബാന സ്വീകരണത്തെ നാം ‘ദൈവൈക്യശുശ്രൂഷ’ എന്ന് വിശേഷിപ്പിക്കുന്നത്. യോഗ്യതയോടെ കുർബാന സ്വീകരിച്ച് ദൈവൈക്യം നമുക്ക് അനുഭവിക്കാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.