വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 21 ലൂക്കാ 12:4-12

“എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്ന് ഞാന്‍ മുന്നറിയിപ്പ് തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്ക് തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍” (ലൂക്കാ 12:5).

നരകമായിരിക്കണം നമ്മെ ഭയപ്പെടുത്തേണ്ട യാഥാർത്ഥ്യം. നരകത്തെയും അതിലേക്ക് നമ്മെ തള്ളിയിടാൻ വെമ്പൽ കൊള്ളുന്നവനെയും പ്രതിരോധിക്കാൻ ഈശോ നമുക്ക് തന്ന ഏറ്റവും ശക്തമായ ആയുധമാണ് പരിശുദ്ധ കുർബാന. അതുകൊണ്ടു തന്നെ  കുർബാനയെന്ന ആയുധമെടുത്ത് ശത്രുക്കളെ പരാജയപ്പെടുത്തുന്നവർക്ക് ദൈവം കാത്തുവച്ചിരിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. കാരണം, കുർബാനയെന്ന അമൂല്യനിധിയിലൂടെ ഈശോ നമ്മുടെയുള്ളിൽ വസിച്ചുകൊണ്ട് പിശാചിനെതിരെയുള്ള പോരാട്ടത്തിൽ വിജയം നേടുന്നതിന് നമ്മെ ശക്തിപ്പെടുത്തുന്നു. പരിശുദ്ധ കുർബാന അർപ്പിച്ച്, കുർബാന സ്വീകരിച്ച് നാരകീയശക്തികളെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന്റെ സന്തോഷം അനുഭവിക്കുന്നവരായിത്തീരാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.