വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 19 മർക്കോ. 1:21-28

“അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന്‌ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്‌? നീ ആരാണെന്ന്‌ എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്‌ധന്‍” (മര്‍ക്കോ. 1:24).

പിശാചിന് ഉറപ്പുള്ള കാര്യമാണ് ദൈവം പരിശുദ്ധനാണ് എന്നത്. പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധിയുടെ മുമ്പിൽ വ്യാപരിക്കാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ. ഹൃദയനൈർമ്മല്യതയാണ് ദൈവികപരിശുദ്ധിയുടെ അടുത്ത് വസിക്കാൻ നമ്മെ യോഗ്യരാക്കുന്നത്. ഇന്ന് ദൈവികപരിശുദ്ധിയെ നമുക്ക് അനുഭവവേദ്യമാകുന്നത് പരിശുദ്ധ കുർബാനയിലാണ്. കുർബാനയിലെ പ്രാർത്ഥനകളിൽ പ്രത്യേകിച്ച്, ത്രൈശുദ്ധ കീർത്തനത്തിലും, ഓശാന ഗീതത്തിലും, അനാഫൊറ മുഴുവനിലും പരിശുദ്ധനായ ദൈവത്തെ പ്രകീർത്തിക്കുന്നത് നമുക്ക് കണ്ടെത്താൻ കഴിയും.

നമ്മുടെ കുർബാനയർപ്പണത്തിലൂടെ ദൈവത്തെ നിരന്തരം പാടി സ്തുതിക്കുന്ന മാലാഖമാരോട് ചേർന്ന് നമുക്കും ദൈവികപരിശുദ്ധിയെ പ്രകീർത്തിക്കാം. പരിശുദ്ധിയുടെ ഇടത്തിൽ വസിക്കാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.