വിശുദ്ധ കുര്‍ബാനയും അനുദിനവചനവും : ജനുവരി 16 യോഹ. 21:15-19

“ഈശോ ശിമയോന്‍ പത്രോസിനോടു ചോദിച്ചു: യോഹന്നാന്‍റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ?”
(യോഹ. 21:15).

മിശിഹായുടെ സഭയെ നയിക്കാനുള്ള ദൗത്യം ഏൽപ്പിക്കുന്നതിനു മുമ്പ് ശിമയോൻ പത്രോസിനോട് ഈശോ ചോദിക്കുന്ന ചോദ്യം. ഈശോയെ മറ്റെന്തിനെയുംകാൾ അധികമായി സ്നേഹിക്കാൻ കടപ്പെട്ടവരാണ് നമ്മൾ. കാരണം ഈശോ നമ്മെ അധികമായി സ്നേഹിച്ചപ്പോൾ നമ്മുടെ രക്ഷയ്ക്കായി സ്ലീവായിൽ മരണം വരിച്ചു. അധികമായി നമ്മെ സ്നേഹിച്ചപ്പോൾ നമ്മെ വിട്ടുപിരിയാൻ സാധിക്കാതെ വന്നപ്പോൾ നമ്മുടെ കൂടെ എന്നുമായിരിക്കാൻ അവിടുന്ന് കണ്ടെത്തിയ മാർഗ്ഗമാണ്  അപ്പത്തെയും വീഞ്ഞിനെയും തന്റെ ശരീര-രക്തങ്ങളായ കുർബാനയാക്കി സ്ഥാപിച്ചത്. ആ സ്നേഹം അതിന്റെ പൂർണ്ണതയിലെത്തി അത് നമ്മോട് വാങ്ങി ഭക്ഷിക്കാൻ ആഹ്വാനം ചെയ്തപ്പോൾ.

കുർബാനയിലൂടെ നമ്മെ അധികമായി സ്നേഹിക്കുന്ന ഈശോയെ കുർബാന ഭക്ഷിച്ചുകൊണ്ട് നമുക്ക് അധികമായി സ്നേഹിക്കാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.