വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 15

“ഞാന്‍ എന്‍റെ പിതാവിന്‍റെ കല്‍പനകള്‍ പാലിച്ച്‌ അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതു പോലെ, നിങ്ങള്‍ എന്‍റെ കല്‍പനകള്‍ പാലിച്ചാല്‍ എന്‍റെ സ്‌നേഹത്തില്‍ നിലനില്‍ക്കും” (യോഹ. 15:10).

സ്നേഹത്തിൽ നിലനിൽക്കാനുള്ള വഴി ഈശോ വെളിപ്പെടുത്തുന്നു. അത് മറ്റൊന്നുമല്ല ഈശോയുടെ കൽപനകൾ പാലിക്കുക എന്നതാണ്. സ്നേഹത്തിന്റെ കൂദാശയായ പരിശുദ്ധ കുർബാന സ്ഥാപിച്ചതിനു ശേഷം ഈശോ അവ വാങ്ങി ഭക്ഷിക്കാനും ആ ഓർമ്മയാചരിക്കാനും നമ്മോട് ആവശ്യപ്പെട്ടു. ഈശോയോടുള്ള സ്നേഹത്തിൽ നിറയുന്നവർക്കു മാത്രമേ അവിടുത്തെ ഓർമ്മയുടെ ആഘോഷമായ കുർബാന അർപ്പിക്കാനും അവന്റെ ശരീര-രക്തങ്ങളെ ഭക്ഷണപാനീയങ്ങളായി സ്വീകരിക്കാനും സാധിക്കൂ.

പിതാവിനോടുള്ള സ്നേഹ ഐക്യത്തിൽ നിലനിന്ന ഈശോയെപ്പോലെ, ഈശോയോടുള്ള നമ്മുടെ സ്നേഹത്തിന്റെ പ്രകാശനമായിത്തീരട്ടെ നമ്മുടെ പരിശുദ്ധ കുർബാനയർപ്പണം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.