വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 14

“നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നായിരിക്കുന്നതിന്‌ അങ്ങ്‌ എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു” (യോഹ. 17:22).

ബാവായും പുത്രനും റൂഹാദ്ക്കുദശായും ഒന്നിക്കുന്ന ത്രിത്വൈക ദൈവത്തിന്റെ ഒരുമയാണ് ദൈവജനമായ നമ്മിൽ നിന്നും ഈശോ ആഗ്രഹിക്കുന്നത്. ദൈവമക്കളെന്ന നിലയിൽ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒരേ ആത്മാവോടും മനസ്സോടും കൂടി ദൈവമഹത്വത്തിന് സ്തുതികൾ അർപ്പിക്കേണ്ടവരാണ് നാം. ഇന്നത് സാധ്യമാകുന്നത് ഐക്യത്തിന്റെ കൂദാശയായ പരിശുദ്ധ കുർബാനയർപ്പണത്തിലൂടെയാണ്.

ഈശോ തന്നെത്തന്നെ പങ്കുവച്ചു തരുന്ന കുർബാന രഹസ്യത്തിന്റെ മുമ്പിൽ വലിപ്പചെറുപ്പ വേർതിരിവില്ലാതെ ദൈവജനമെന്ന നിലയിൽ ഒരേ ആത്മാവോടും മനസോടും കൂടി ആരാധനയും സ്തുതിയും അർപ്പിക്കുമ്പോൾ, ഒരുതരം തിരിവും കാണിക്കാതെ കുർബാനയായി നമ്മിൽ വസിക്കാൻ ആഗ്രഹിച്ചു വരുന്ന ഈശോയെ ആസ്വദിക്കാൻ നമുക്ക് സാധിക്കും. കുർബാനയെന്ന ഐക്യത്തിന്റെ കൂദാശ ഒരുമയോടെ നമുക്കർപ്പിക്കാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.