വി. കുര്‍ബാനയും അനുദിന വചനവും: ഡിസംബര്‍ 12

ഈശോയുടെ ജനനം എപ്രകാരം സംഭവിക്കും എന്നു ചോദിക്കുന്ന മറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ മറുപടിയാണ്, ദൂതന്‍ മറുപടി പറഞ്ഞു: ‘പരിശുദ്ധ റൂഹാ നിന്‍െറ മേല്‍ വരും; അത്യുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും’
(ലൂക്കാ 1 : 35).

ഈശോ എപ്രകാരമാണ് അപ്പത്തെയും വീഞ്ഞിനെയും കുർബാനയായി മാറ്റുന്നത് എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം “റൂഹാക്ഷണ” പ്രാർത്ഥന നമുക്ക് നൽകും. ബലിപീഠത്തിൽ കുർബാനയുടെ മേൽ ആവസിച്ച് അതിനെ പവിത്രീകരിക്കുന്ന “റൂഹാദ് ക്കുദശ” ആരാധകരായ നമ്മുടെ മേലും ആവസിക്കുന്നുണ്ടെന്നും നമ്മെ വിശുദ്ധീകരിക്കുന്നുണ്ടെന്നും തിരിച്ചറിയാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.