വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 09

“എന്‍റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവട സ്‌ഥലമാക്കരുത്‌. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും”
(യോഹ. 2:16-17).

പിതാവായ ദൈവത്തിന്റെ ആലയത്തേക്കുള്ള തീക്ഷണതയാൽ ദൈവാലയത്തിലെ കച്ചവടക്കാരെ പുറത്താക്കുന്ന ഈശോയെ കണ്ടുമുട്ടുന്നു. ഈശോയുടെ ഈ മനോഭാവമാണ് നമുക്കും ദൈവാലയത്തെക്കുറിച്ച് ഉണ്ടാവേണ്ടത്. ദൈവാലയം ഏറ്റവും ശ്രേഷ്ഠമായ ആരാധനയായ പരിശുദ്ധ കുർബാന അനുഷ്ഠിക്കേണ്ട ഇടമാണ്. അതായത് സകലത്തിന്റെയും ഉടയവനായ ദൈവത്തിന് ആരാധനയും, സ്തുതിയും അർപ്പിക്കേണ്ട ഇടമാണത്. അല്ലാതെ ദൈവവുമായി കച്ചവടം നടത്തേണ്ട ഇടമല്ല.

പരിശുദ്ധ കുർബാനയർപ്പിച്ച്, കുർബാനയായ ഈശോയെ സ്വീകരിക്കേണ്ട ഇടമായ നമ്മുടെ ദൈവാലയത്തെക്കുറിച്ചുള്ള തീക്ഷണതയാൽ ഈശോയെപ്പോലെ നമുക്ക് കത്തിജ്വലിച്ച് യഥാർത്ഥ ആരാധകരായിത്തീരാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.