വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 08

“കര്‍ത്താവേ, രക്‌ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു:
ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍”
(ലൂക്കാ. 13:23-24).

രക്ഷയുടെ വഴിയായ ഇടുങ്ങിയ വഴി നമുക്ക് രക്ഷ നേടിത്തരുവാൻ സ്വീകരിച്ചവനാണ് ഈശോ. ഈശോ സ്വീകരിച്ച ഇടുങ്ങിയ വഴി പീഢാസഹനത്തിന്റെയും മരണത്തിന്റേതുമായിരുന്നു. ഈ ഇടുങ്ങിയ വഴി മഹത്വത്തിന്റെ വഴിയാകുന്നത് ഉത്ഥാനത്തിൽ നാം കാണുന്നു. ഈ പീഢാസഹനത്തിന്റെയും, മരണത്തിന്റെയും, ഉത്ഥാനത്തിന്റെയും രക്ഷാകര വഴികൾ ഒന്നിച്ചനുസ്മരിച്ച് ആഘോഷിക്കപ്പെടുന്നത് പരിശുദ്ധ കുർബാനയർപ്പണത്തിലാണ്.

നമുക്കും പരിശുദ്ധ കുർബാനയിലൂടെ അനാവരണം ചെയ്യപ്പെടുന്ന ഈ രക്ഷാകര രഹസ്യങ്ങൾ അനുസ്മരിച്ച്, ഈശോ കാണിച്ചു തന്ന ഇടുങ്ങിയ വാതിലിലൂടെ പ്രവേശിച്ച് രക്ഷ സ്വന്തമാക്കാം.

ഫാ. ആൽവിന്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.