വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 07

“നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍” (യോഹ. 14:1).

അസ്വസ്ഥതപ്പെടാതിരിക്കാനുള്ള എളുപ്പവഴി ഈശോ പറഞ്ഞു തരുന്നു, അത് മറ്റൊന്നുമല്ല ഈശോയിൽ വിശ്വസിക്കുക. ഈശോയിലുള്ള വിശ്വാസത്താൽ ജീവിതത്തിൽ സമാധാനവും ശാന്തിയും അനുഭവിക്കേണ്ടവരാണ് നാം. ഈ വിശ്വാസം നാം പ്രകടിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ഒരോ പരിശുദ്ധ കുർബാനയർപ്പണവും.

കുർബാനയിലെ ഈശോയുടെ സാന്നിധ്യത്തെ വിശ്വസിച്ച് ഏറ്റുപറഞ്ഞാൽ ജീവിതത്തിൽ അസ്വസ്ഥതപ്പെടാതെ ജീവിക്കാൻ നമുക്ക് സാധിക്കും. കാരണം പ്രതിസന്ധികളിൽ കുർബാനയായ ഈശോ എന്റെ കൂടെയുണ്ട്, ഉള്ളിലുണ്ട് എന്ന ബോധ്യം തളരാതെ മുന്നോട്ട് യാത്ര ചെയ്യാൻ നമുക്ക് കരുത്തായിരിക്കും. കുർബാന ഈശോയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് നമുക്ക് അസ്വസ്ഥതപ്പെടാതിരിക്കാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.