വിശുദ്ധ കുര്‍ബാനയും അനുദിന വചനവും: ജനുവരി 04

“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട്‌ അവന്‍ അവരുടെ കണ്ണുകളില്‍ സ്‌പര്‍ശിച്ചു. അവരുടെ കണ്ണുകള്‍ തുറന്നു” (മത്തായി 9:29-30).

ഞങ്ങളിൽ കനിയണമേ എന്നു വിളിച്ചപേക്ഷിച്ച അന്ധൻമാരുടെ കണ്ണുകൾ ഈശോ സ്പർശിച്ച് തുറക്കുന്നു. ഈശോയുടെ സ്പര്‍ശനമാണ് കാഴ്ചകൾ കാണാൻ നമ്മുടെ കണ്ണുകൾ തുറക്കുന്നത്. ഈ കണ്ണുതുറക്കൽ ഇന്നും നടക്കേണ്ടതാണ്. തെളിമയുള്ള കാഴ്ചകൾ കാണാൻ ഈശോയുടെ സാന്നിധ്യം കൂടിയേ തീരൂ.

ഇന്ന് അത് സാധ്യമാകുന്നത് പരിശുദ്ധ കുർബാന സ്വീകരണത്തിലാണ്. പണ്ട് അവൻ സ്പർശിച്ചെങ്കിൽ ഇന്നവൻ കുർബാനയായി ഉള്ളിൽ വസിച്ച് അന്ധകാരലോകത്ത് നമ്മുടെ കണ്ണുകളെ വിശുദ്ധമായ കാഴ്ചകളെ കാണത്തക്കവിധം തുറക്കുന്നു. ഈശോയെ സ്പർശിച്ച്, സ്വീകരിച്ച് നമുക്ക് വിശുദ്ധമായ കാഴ്ചകൾ കാണുന്നവരാകാം.

ഫാ. ആൽവിന്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.