വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: ജനുവരി 01

“നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍” (യോഹ. 13:35).

ഈശോയുടെ വാക്കുകളുടെയും പ്രവർത്തനങ്ങളുടെയും സാരസംഗ്രഹമാണ് “പരസ്പര സ്നേഹം”. അവിടുന്ന് ഭൂമിയിലേക്ക് വന്നതുതന്നെ ലോകത്തെ സ്നേഹിച്ച് രക്ഷിക്കുവാനാണ്. അവിടുന്ന് പ്രഘോഷിച്ച പരസ്പരസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനമായിരുന്നു കുരിശിലെ ബലിയും സെഹിയോൻ ശാലയിലെ കുർബാന സ്ഥാപനവും.

നമ്മോടുള്ള സ്നേഹത്തെപ്രതി കുരിശിൽ മരണം വരിച്ചപ്പോൾ, അന്ത്യ അത്താഴത്തിൽ അപ്പത്തോളം ചെറുതായി നമുക്ക് ഭക്ഷണമായിത്തീർന്നു. കുർബാന സ്വീകരിച്ച് ദൈവാലയപടികൾ ഇറങ്ങുമ്പോൾ ഈശോ കാണിച്ച പരസ്പരസ്നേഹം ജീവിക്കാനുള്ള തീർത്ഥാടനമായി നമ്മുടെ കാലടികൾ മാറട്ടെ.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.