വിശുദ്ധ കുര്‍ബാനയും അനുദിനവചവനവും: ഡിസംബര്‍ 30

“കിഴക്ക് കണ്ട നക്‌ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്‌ഥലത്തിന് മുകളില്‍ വന്നു നിന്നു” (മത്താ. 2:9). ബെത്‌ലഹേമിൽ പിറന്ന ഉണ്ണീശോയ്ക്ക് ആരാധനയർപ്പിച്ച് കാഴ്ചകൾ സമർപ്പിക്കാൻ പൗരസ്ത്യദേശത്ത് നിന്നുള്ള ജ്ഞാനികൾക്ക് വഴി കാണിച്ചു കൊടുക്കുന്നത് നക്ഷത്രമാണ്.

ഈ നക്ഷത്രത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവരാണ് നാം ഓരോരുത്തരും. ബലിപീഠത്തിൽ പിറന്നുവീഴുന്ന കുർബാന ഈശോയിലേക്ക് മറ്റുള്ളവരെ നയിക്കുന്ന നക്ഷത്രങ്ങളായി നാം മാറണം. ബലിപീഠത്തിൽ പിറന്നുവീഴുന്ന ഈശോയെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാനും അതുവഴി അവർ ആരാധനയും സ്തുതികളും അർപ്പിച്ച് കാഴ്ചകൾ സമർപ്പിക്കുവാനും നമ്മളാകുന്ന നക്ഷത്രങ്ങൾ കാരണമാകണം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.