വിശുദ്ധ കുര്‍ബാനയും അനുദിനവചനവും : ഡിസംബര്‍ 25

“ദൂതന്‍മാര്‍ അവരെ വിട്ട്‌ സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ്‌പരം പറഞ്ഞു: നമുക്ക്‌ ബേത്‌ലെഹെം വരെ പോകാം. കര്‍ത്താവ്‌ നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം” (ലൂക്കാ 2 : 15).

സകലജനത്തിനുമുള്ള സദ്വാർത്തയായ ഈശോയുടെ ബേത്‌ലഹേമിലെ ജനനം അറിയുമ്പോൾ ആട്ടിടയരുടെ പ്രതികരണമാണ്, “നമുക്ക് ബേത്‌ലഹേമിലേക്ക് (അപ്പത്തിന്റെ ഭവനം) പോകാം”. ഈശോയുടെ പിറവിത്തിരുന്നാൾ നമ്മെ നയിക്കേണ്ടത് നമ്മുടെ അപ്പമായ പരിശുദ്ധ കുർബാന ആഘോഷിക്കപ്പെടുകയും മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ഭക്ഷിക്കപ്പെടുകയും ചെയ്യുന്ന പരിശുദ്ധ ദൈവാലയത്തിലേക്കാണ്. ഈ ചൈതന്യം നമ്മിൽ കുടികൊള്ളുന്നതു കൊണ്ടാണ് മംഗളവാർത്താക്കാലത്ത് നോമ്പെടുത്ത്, പ്രാർത്ഥിച്ചൊരുങ്ങി, വിശുദ്ധ കുമ്പസാരം എന്ന കൂദാശയിലൂടെ നമ്മുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് കുർബാനയായ ഈശോയെ സ്വീകരിക്കുവാൻ ദൈവാലയത്തിൽ പരിശുദ്ധ ബലിപീഠത്തിനു ചുറ്റും നാം ഒന്നിച്ചു കൂടുന്നത്. നമുക്കും ആട്ടിടയരെപ്പോലെ ബേത്‌ലഹേമിലേക്ക് (അപ്പത്തിന്റെ ഭവനം) യാത്ര ചെയ്യുന്നവരാകാം.

ഫാ. ആല്‍വിന്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.