വിശുദ്ധ കുര്‍ബാനയും അനുദിനവചനവും : ഡിസംബര്‍ 27

ഈശോയോട് ആത്മബന്ധം പുലർത്തിയ യോഹന്നാൻ തനിക്ക് ഈശോയോടുള്ള സ്നേഹം അവന്റെ വക്ഷസിൽ ചാരിക്കിടന്ന് പ്രകടമാക്കുന്നു. യോഹന്നാന്റെ മാതൃകയിൽ ഈശോയെ ഏറ്റവും അടുത്ത് സ്നേഹിക്കുവാൻ നമുക്ക് സാധിക്കണം. ഇത് സാധിതമാകുന്നത് പരിശുദ്ധ കുർബാനയർപ്പണത്തിലാണ്. “വാങ്ങി ഭക്ഷിക്കുവിൻ, പാനം ചെയ്യുവിൻ” എന്ന ഈശോയുടെ വാക്കനുസരിച്ച് അവനെ കുർബാനയായി ഭക്ഷിക്കുമ്പോഴാണ് ഈശോയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാൻ നമുക്ക് സാധിക്കുക. ഈശോയെ ഉൾക്കൊണ്ട് അവിടുത്തോടുള്ള ആത്മാർത്ഥമായ സ്നേഹം പ്രകടിപ്പിക്കുന്നതാകട്ടെ നമ്മുടെ കുർബാനയർപ്പണങ്ങൾ.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.