വിശുദ്ധ കുര്‍ബാനയും അനുദിനവചനവും : ഡിസംബര്‍ 26

“അവര്‍ അന്വേഷിച്ചു: എവിടെയാണ്‌ യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക്‌ അവന്‍റെ നക്ഷത്രം കണ്ട്‌ അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്‌”
(മത്താ. 2:2).

പൗരസ്ത്യദേശത്ത് നിന്ന് നക്ഷത്രം നൽകിയ രക്ഷയുടെ ദൂത് തിരിച്ചറിഞ്ഞ് നക്ഷത്രം തെളിച്ച വഴിയിലൂടെ യാത്ര ചെയ്യുന്ന ജ്ഞാനികൾ തങ്ങളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുന്നു: “യഹൂദരുടെ രാജാവായി പിറന്നവനെ ആരാധിക്കുക”. നമ്മുടെയും ദൈവാലയ യാത്രകളുടെ ഉദ്ദേശം ഇത് മാത്രമായിരിക്കണം, ആരാധിക്കുക. സർവ്വ ആരാധനയ്ക്കും യോഗ്യനായ ദൈവമാണ് കുർബാനയായി നമ്മുടെയുള്ളില്‍ പിറന്നു വീഴുന്നത് എന്ന് തിരിച്ചറിയുമ്പോൾ നമ്മുടെ ദൈവാലയ യാത്രകൾ ആരാധന  അർപ്പിക്കുവാനുള്ളതായിത്തീരും. അതാണ് ഒരോ ദിവസവും കുർബാനയർപ്പണത്തിലൂടെ നാം ആഘോഷിക്കുന്നത്, ആചരിക്കുന്നത്, അനുഷ്ഠിക്കുന്നത്. പൂർണ്ണമായ കുർബാനയർപ്പണത്തിൽ പങ്കെടുത്ത് നമുക്ക് യഥാർത്ഥ ആരാധകരായിത്തീരാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.