വിശുദ്ധ കുര്‍ബാനയും അനുദിനവചനവും : ഡിസംബര്‍ 23

കന്യക ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടു കൂടെ എന്നര്‍ഥമുള്ള ഇമ്മാനുവേല്‍ എന്ന്‌ അവന്‍ വിളിക്കപ്പെടും (മത്താ. 1:22-23).

ഈശോയുടെ വളർത്തു പിതാവാകാൻ ദൈവനിയോഗം ലഭിച്ച യൗസേപ്പിന് ദൈവദൂതൻ വെളിപ്പെടുത്തുന്ന വാചകങ്ങളാണിവ. ഈശോ ഭൂമിയിൽ പിറന്നുവീണത് കൂടെയായിരിക്കാനാണ്. ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോയപ്പോഴും അവിടുന്നാഗ്രഹിച്ചത് മനുഷ്യരോട് കൂടെയായിരിക്കാനാണ്. ഈ ആഗ്രഹത്തിന്റെ പൂർത്തീകരണമായിരുന്നു കുർബാനയായിത്തീരാൻ അവിടുത്തെ പ്രേരിപ്പിച്ചത്.

കുർബാനയായി ദൈവം കൂടെ വസിക്കുകയും ഒരു പടി കൂടെ കടന്ന് ഉള്ളിൽ വസിക്കുകയും ചെയ്യുന്ന നമ്മൾ എത്രയോ ഭാഗ്യപ്പെട്ടവർ! അവർണ്ണനീയമായ ഈ ദാനത്തിന് സ്തുതി.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.