വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ഡിസംബര്‍ 21

“എന്നെക്കാള്‍ ശക്‌തനായവന്‍ എന്‍റെ പിന്നാലെ വരുന്നു. കുനിഞ്ഞ്‌ അവന്‍റെ ചെരിപ്പിന്‍റെ വള്ളികള്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല”
(മാര്‍ക്കോ. 1 : 7).

ഈശോയുടെ മുന്നോടിയായി വന്ന യോഹന്നാൻ മാംദാന, ജനിക്കുവാൻ പോകുന്ന ലോകരക്ഷകനായ ഈശോയെക്കുറിച്ച് പറയുന്ന വാക്കുകളാണിത്. യോഹന്നാൻ മാംദാനയെ സംബന്ധിച്ച് ഈശോ പിന്നാലെ വരുന്നവനായിരുന്നെങ്കിൽ നമ്മെ സംബന്ധിച്ച് ഈശോ മുന്നേ വന്നവനും കൂടെ നടക്കുന്നവനും ഉള്ളിൽ വസിക്കുന്നവനുമാണ്.

ഈ അനുഭവങ്ങൾ ഈശോ നമുക്ക് പ്രദാനം ചെയ്യുന്നത് പരിശുദ്ധ കുർബാനയായി തീർന്നു കൊണ്ടാണ്. കുർബാനയർപ്പിച്ച്, കുർബാന സ്വീകരിച്ച്, നമ്മുടെ മുമ്പിലും കൂടെയും ഉള്ളിലും വസിക്കുന്ന കുർബാനഈശോയെ ലോകത്തിന് കാണിച്ചു കൊടുക്കാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.