വിശുദ്ധനാവാൻ ദൈവത്തിന്റെ വിരൽത്തുമ്പ് പിടിക്കാം

ജിന്‍സി സന്തോഷ്‌

ഒരു വിശ്വാസിയുടെ ആത്മീയജീവിതത്തിൽ അനുതാപക്കണ്ണീർ വറ്റിപ്പോകുന്നത് അപകടകരമാണ്. ‘ഞാൻ ഒരു വിശുദ്ധജീവിതമാണ് നയിക്കുന്നത്’ എന്ന ആത്മീയവളർച്ചയിലുണ്ടാകുന്ന മിഥ്യാധാരണ. വിശുദ്ധിയിലേയ്ക്കുള്ള പരമപ്രധാനമായ വഴി, നിരന്തരവും അഗാധവുമായ ദൈവാശ്രയ ബോധമാണ്. എത്ര വളർന്നാലും വിശുദ്ധിക്കു മുന്നിൽ ഞാൻ വെറും ഒരു ശിശുവാണന്ന ബോധ്യം എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുക. ഇത് എളിമയെന്ന ദൈവികപുണ്യത്തിലേക്ക് നമ്മെ ഉയർത്തും.

ജീവിതയാത്രയിൽ, പ്രതിസന്ധികളിൽ തകരാതെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ അത് കഴിവല്ല; കരം പിടിച്ചിരിക്കുന്നവന്റെ കരുത്താണെന്ന് തിരിച്ചറിയണം. ആത്മീയ യാത്രയിൽ ദൈവാനുഗ്രഹങ്ങളുടെ കാനാൻ ദേശം നാം സ്വന്തമാക്കുമ്പോൾ അത് നമ്മുടെ യോഗ്യത കൊണ്ട് നേടി എന്ന വിധത്തിൽ ഒരിക്കലും അഹങ്കരിക്കരുത്. “എന്റെ നീതി നിമിത്തമാണ് കർത്താവ് ഈ സ്ഥലം അവകാശമാക്കുവാൻ എന്നെ കൊണ്ടുവന്നതെന്ന് നിങ്ങൾ ഹൃദയത്തിൽ പറയരുത്” (നിയമാ. 9:4).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.