അനുകരണം ദൈവവിളിയുടെ പൂർത്തീകരണമല്ല

ജിന്‍സി സന്തോഷ്‌

ലെഗിയോൻ ബാധിച്ച് മരിക്കും മുമ്പേ ജീവിതം ശവകുടീരങ്ങൾക്കിടയിൽ തളയ്ക്കപ്പെട്ട യുവാവിനെ ജീവന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയത് ക്രിസ്തുവാണ്. എന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് അവനിൽ ആവസിച്ചിരുന്ന അരൂപി വിളിച്ചുപറഞ്ഞിട്ടും ക്രിസ്തു ഇടപെട്ടു. ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവൻ സുബോധത്തോടെ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു. ക്രിസ്തുവിനെ അനുഗമിക്കാനുള്ള അവസരം.

ശവകുടീരങ്ങൾക്കുമപ്പുറം ഒരു ജീവിതമുണ്ടെങ്കിൽ അത് ക്രിസ്തുവിനോടൊപ്പം ആയിരിക്കണം. എന്നാൽ. ക്രിസ്തു ആവശ്യപ്പെട്ടത് തിരികെ വീട്ടിൽ പോയി സൗഖ്യം സാക്ഷ്യപ്പെടുത്താനാണ്. അവന്റെ വിളി കൂടെ നടക്കാനല്ല. ആയിരുന്ന കുടുംബത്തിലും നാട്ടിലും ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്താനാണ്. അവനൊരു അത്ഭുതമായി എന്നും ലോകത്തിനു മുമ്പിൽ നില്‍ക്കണമെന്ന് ക്രിസ്തു ആഗ്രഹിച്ചിരിക്കണം.

നിന്റെ വിളി നീ ജീവിക്കുക; എൻ്റേത് ഞാനും. ആരും ആരെയും പൂര്‍ണ്ണമായി അനുകരിക്കേണ്ടതില്ല. അനുകരണം ദൈവവിളിയുടെ പൂർത്തീകരണമാവില്ല. “നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരായിരിക്കുവിൻ. ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ വീണുപോവുകയില്ല. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരമായ രാജ്യത്തിലേക്ക് അനായാസം നിങ്ങൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും” (2 പത്രോസ് 1: 10-11).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.