വിശുദ്ധി നിനക്ക് അസാദ്ധ്യമല്ല

ജിന്‍സി സന്തോഷ്‌

വിശുദ്ധിയിലേക്കുള്ള ആദ്യപടി ശുദ്ധതയ്ക്കായുള്ള ആഗ്രഹമാണ്. കാരണം ആഗ്രഹം പ്രയത്നത്തിലേക്ക് നയിക്കുന്നു. ആഗ്രഹം നമ്മുടെ കാൽവയ്പുകളെ നിയന്ത്രിക്കുന്നു. വിശുദ്ധജീവിതം പുൽകാൻ ശുദ്ധതയ്ക്കായുള്ള ആഗ്രഹം ഹൃദയത്തിൽ നട്ടുവളർത്തണം.

പത്രോസ് ഒരു ക്ഷിപ്രകോപിയും നുണയനുമായിരുന്നു, മറിയം മഗ്ദലേന വേശ്യയായിരുന്നു, പൗലോസ് പീഡകനും അഗസ്റ്റിൻ ധൂർത്തപുത്രനും ആയിരുന്നു. പക്ഷേ അവരെല്ലാം ശുദ്ധതയ്ക്കായി പരിശ്രമിച്ച് വിശുദ്ധരായി മാറി!

മാനസാന്തരം ഒരു നിമിഷത്തിൽ സംഭവിക്കുന്നു. പക്ഷേ, അത് പൂർത്തിയാകാൻ ജീവിതകാലം മുഴുവൻ വേണം. മാനസാന്തരത്തിൽ വളരാനുള്ള താക്കോൽ, പരിശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ്‌. “വിശുദ്ധമായ ഒരു ജീവിതത്തിലേക്ക് നീ വയ്ക്കുന്ന ഓരോ ചുവടും കർത്താവിനെ സന്തോഷിപ്പിക്കുന്നു” (വി. ഫ്രാൻസിസ് സാലസ്).

എപ്പോഴും ഓർക്കുക, അവിടുത്തെ കൃപ നിനക്കു മതി. നിന്റെ ആത്മാവിനെ തളർത്തിക്കളയുന്ന പാപത്തിന്റെ അടിമത്തങ്ങളിൽ നിന്ന് ഇപ്പോൾ എഴുന്നേല്‍ക്കാനും വിശുദ്ധിയിലേക്ക് ചുവടുവച്ച് മുന്നേറാനുമുള്ള സമയം അതിക്രമിച്ചു. ധീരമായ നിന്റെ ആഗ്രഹം അവിടുത്തെ കൃപയോടു ചേർത്തുവയ്ക്കുക. വിശുദ്ധി നിനക്ക് അസാദ്ധ്യമല്ല. “അശുദ്ധിയിലേയ്ക്കല്ല; വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1 തെസ. 4:7).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

  1. പരിശ്രമികുന്നുഉണ്ട് ദൈവത്ത അറിയാൻ സാതിക്കുന്നില്ല 💘💘💘💘💘💘💘💘💘💘 പൂർണം മയ് മാറാൻ കഴിയുന്നില്ല

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.