നിന്റെ ശരീരം വിശുദ്ധമായ ദേവാലയമാണ്

ജിന്‍സി സന്തോഷ്‌

ഓശാനയുടെ ആരവങ്ങൾക്കിടയിലും പീലാത്തോസിന്റെ മുമ്പിൽ സ്വയം ന്യായീകരിക്കാതെ നിശബ്ദനായി നിന്ന ക്രിസ്തു എന്തേ ജറുസലേം ദേവാലയത്തിൽ ചാട്ടവാറെടുത്തത്? തന്റെ പിതാവിന്റെ ആലയത്തെക്കുറിച്ചുള്ള വലിയൊരു തീക്ഷ്ണത ക്രിസ്തുവിനുണ്ടായിരുന്നു. ദൈവത്തിന്റെ ആലയത്തെക്കുറിച്ച്, ദൈവിക കാര്യങ്ങളെക്കുറിച്ച് അവനുണ്ടായിരുന്ന തീക്ഷ്ണത ഇന്ന് നമുക്കുണ്ടോ?

യേശുവിന്റെ പീഡാസഹന-മരണ-ഉത്ഥാനരഹസ്യങ്ങൾ ദേവാലയത്തെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറ്റിയെഴുതി. പഴയനിയമത്തിൽ കല്ലും മണ്ണും കൊണ്ട് നിർമ്മിമിച്ച ദേവാലയം പുതിയനിയമഭാഷ്യത്തിൽ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യശരീരമാണ്. അത് കർത്താവ് വില കൊടുത്ത് വാങ്ങിയതാണ്. “നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല; നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്” (1 കോറി 6:20).

ദൈവാലയത്തെ വിശുദ്ധമായും ആദരവോടെയും കാണുന്ന നമ്മൾ സ്വന്തശരീരത്തെയും അതേ വിശുദ്ധിയിലും ആദരവിലും കാത്തുസൂക്ഷിക്കണം. ഉയർന്ന വില കൊടുത്ത് വാങ്ങിയത് ഏറ്റവും ശ്രേഷ്ഠമായി സൂക്ഷിക്കണ്ടത് ആവശ്യവുമാണ്. ദേവാലയത്തിനു നൽകുന്ന ആദരവ് ശരീരത്തിനും നൽകിയാല്‍ വിശുദ്ധി നിനക്ക് കൈയ്യെത്തും ദൂരത്താണ്.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.