ചേമ്പിലത്താളിലും സുവിശേഷം

ജിന്‍സി സന്തോഷ്‌

എത്ര മഴ നനഞ്ഞാലും ഒരു മഴത്തുള്ളിയെങ്കിലും ചേമ്പില തന്റെ കൈവെള്ളയിൽ സൂക്ഷിച്ചുവയ്ക്കും. തന്റെ ഇലയിൽ വന്ന് അഭയം തേടുന്ന ചെറുപ്രാണിക്കു പോലും ദാഹം തീർക്കാൻ ആ മഴത്തുള്ളി ഉപകരിക്കും എന്ന തിരിച്ചറിവോടെ. ചെറുതെങ്കിലും
തനിക്കുള്ള കഴിവ് ഉപയോഗിച്ച് അപരന് നന്മ ചെയ്യാൻ ചേമ്പില പുലർത്തുന്ന തീക്ഷ്ണത മനുഷ്യന് എന്നും ഒരു ജീവിതപാoമാണ്.

സൃഷ്ടിയുടെ ദൗത്യം എന്നും സൃഷ്ടാവിനെ മഹത്വപ്പെടുത്തുക എന്നതാണ്.
സൃഷ്ടാവ് നൽകുന്ന അവസരങ്ങളെ സ്രഷ്ടി ഉപയോഗപ്പെടുത്തി മഹത്വമായി
ദൈവത്തിങ്കലേക്കു നൽകുന്നു. മനുഷ്യൻ എന്നും മറക്കുന്നതും മറക്കാൻ ശ്രമിക്കുന്നതും ഇതു തന്നെ. അപരനിലേക്ക് ഇറങ്ങിച്ചെന്ന് പങ്കുവയ്ക്കലിന്റെ സുവിശേഷം ജീവിതം കൊണ്ട് പ്രവർത്തിച്ചുകാണിക്കാൻ പരിശുദ്ധാത്മാവിന്റെ സഹവാസമുള്ളവർക്ക് തീക്ഷ്ണതയേറും.

ഈ ശുശ്രൂഷാമനോഭാവത്തിന് ‘തിടുക്ക’ത്തിന്റെ താളമായിരിക്കും. കൂടുതൽ നന്മ; കുറഞ്ഞ സമയത്തിനുള്ളിൽ. “നിനക്ക് ചെയ്യാൻ കഴിവുള്ള നന്മ; അത് ലഭിക്കാൻ അവകാശമുള്ളവന് നിഷേധിക്കരുത്” (സുഭാ. 3:27).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.