ഈ കോവിഡ് തരംഗത്തിലെ ആശ്വാസകവചം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികൾ നേരിടാത്തവർ ആരെങ്കിലുമുണ്ടോ? അങ്ങനെയുള്ള അവസരങ്ങളിൽ ചിലപ്പോഴെങ്കിലും നമ്മൾ തകർന്നു പോയിട്ടില്ലേ? അപ്പോൾ സാധാരണഗതിയിൽ ആശ്വാസം ലഭിക്കാൻ നമ്മൾ എന്താണ് ചെയ്യാറുള്ളത്? ചിലർ സുഹൃത്തുക്കളെ വിളിച്ച് പ്രാർത്ഥിക്കണമെന്നു പറയും. മറ്റു ചിലർ വീടിനകത്ത് നിശബ്ദതയിൽ സമയം ചിലവഴിക്കും. വേറെ ചിലർ ചില തഴക്കദോഷങ്ങളിലേക്കും ദുശീലങ്ങളിലേക്കും തിരിയും. മറ്റു ചിലർ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കും.

വ്യക്തിപരമായി എന്റെ വിഷമഘട്ടങ്ങളിൽ ഞാൻ ചെയ്യാറുള്ള ഒരു കാര്യം കുറിക്കട്ടെ: ചില സുഹൃത്തുക്കളോട് പ്രാർത്ഥിക്കാൻ പറയുന്നതോടെപ്പം ദിവ്യകാരുണ്യ നാഥനു മുമ്പിൽ ചെന്നിരുന്ന് സങ്കീർത്തനങ്ങൾ ചൊല്ലി പ്രാർത്ഥിക്കും. പ്രത്യേകിച്ച് ഇരുപത്തിമൂന്നാം സങ്കീർത്തനം. അപ്പോൾ ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്.

കോവിഡിന്റെ രണ്ടാം തരംഗം നമ്മെ അസ്വസ്ഥരാക്കുന്ന ഈ ദിവസങ്ങളിൽ നമുക്ക് ദൈവത്തിലേക്ക് തിരിയാം. ആടിയുലയുന്ന വള്ളത്തിന്റെ അമരത്ത് തല ചായ്ച്ചുറങ്ങുകയായിരുന്ന ക്രിസ്തുവിനെ വിളിച്ചുണർത്തിയ ശിഷ്യരെപ്പോലെ നമുക്കും വിശ്വാസത്തോടെ ദൈവത്തെ വിളിക്കാം (Ref: മർക്കോ. 4:35-43). വാക്സിനും മരുന്നുമെല്ലാം നമ്മുടെ രക്ഷയ്ക്ക് അനിവാര്യമാണ്. എന്നാൽ അവയേക്കാൾ ശക്തിയുണ്ട് നമ്മുടെ ദൈവത്തിനെന്ന് വിശ്വസിക്കാം. കർത്താവിന്റെ കരുണയ്ക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.