അതിജീവനത്തിന്റെ കഥ

ജിന്‍സി സന്തോഷ്‌

ദൈവകാരുണ്യത്തിന് പലപ്പോഴും അത്രയൊന്നും മനോഹരമല്ലാത്ത പുറംചട്ടകൾ കൊണ്ട് സ്വർഗം ആവരണം ഇടാറുണ്ട്. ഏതൊരു ദുരന്തത്തിനും ഒരുവന്റെയുള്ളിലെ നന്മയുടെ പ്രകാശം ഊതിക്കെടുത്താനാവാത്ത വിധം സ്വർഗം മുദ്ര വച്ചുകൊടുക്കുന്ന അതിജീവനത്തിന്റെ കൃപ.

ജീവിതത്തിന്റെ കനൽവഴികളിൽ മനുഷ്യൻ അസ്വസ്ഥനാക്കുമ്പോൾ, അവൻ സ്വയം കണ്ടെടുക്കുന്ന ഉത്തരങ്ങളൊന്നും മുന്നോട്ടുള്ള വഴികളിൽ വെളിച്ചം വിതറുന്നില്ല. എന്നാൽ, അതേ അവസ്ഥയിൽ ദൈവത്തിന്റെ ചോദ്യങ്ങൾ പോലും അവന്റെ കനൽവഴികളെ പ്രകാശിതമാക്കും.

അതുകൊണ്ടാണ് മനുഷ്യരുടെ ഉത്തരങ്ങളൊക്കെ മുറിവിലുരസുന്ന മണൽത്തരി പോലെ ജോബിനെ അസ്വസ്ഥനാക്കുമ്പോൾ നീണ്ട നിശബ്ദതക്കു ശേഷം ചില ചോദ്യങ്ങളുമായി ദൈവം അധരം തുറക്കുമ്പോൾ, എല്ലാ പ്രശ്നങ്ങൾക്കും ഉത്തരമായി എന്ന രീതിയിൽ ജോബ് നിശബ്ദനാകുന്നത്.

ജോബ് കർത്താവിനോട് പറഞ്ഞു: “ഞാൻ നിസ്സാരനാണ്. ഞാൻ എന്തുത്തരം പറയാനാണ്. ഞാൻ വായ് പൊത്തുന്നു. ഒരിക്കൽ ഞാൻ സംസാരിച്ചു. ഇനി ഞാൻ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാൻ മറുപടി പറഞ്ഞു. ഇനി ഞാൻ മിണ്ടുകയില്ല” (ജോബ് 40:3,4).

ജീവിതത്തിന്റെ വഴിത്താരകളിൽ നിന്ന് ദൈവം നിനക്ക് പ്രിയപ്പെട്ടതെന്തെങ്കിലും തിരിച്ചെടുക്കുമ്പോൾ ജന്മത്തെ ശപിക്കാതിരിക്കുക. ഓർക്കുക, ദൈവം നിന്റെ കരങ്ങൾ ശൂന്യമാക്കുകയാണ്. കൂടുതൽ മനോഹരമായതെന്തിനോ വേണ്ടി.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.