ഒരുപാട് കൂട്ടുകാരുണ്ടായിരുന്നിട്ടും….

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

പോസ്റ്റ് ഗ്രാഡുവേഷൻ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ഒരു യുവാവ് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: “എന്റെ പേര് സാം (യഥാർത്ഥ പേരല്ല). നിങ്ങളെല്ലാം എന്നെക്കുറിച്ച് കേട്ടിട്ടുണ്ടായിരിക്കും. ഫെയ്സ്ബുക്കിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സ് എനിക്കുണ്ട്. എന്റെ ബ്ലോഗിൽ ധാരാളം പേർ കയറാറുണ്ട്. ലൈക്കും കമൻറും ചെയ്യാറുണ്ട്. ഒരുപക്ഷേ, നിങ്ങളിൽ ചിലരെങ്കിലും എന്റെ ഫ്രണ്ട്സ് ആകാൻ സാധ്യതയുണ്ട്.”

അന്നത്തെ ക്ലാസിനുശേഷം അധ്യാപകൻ ആ വിദ്യാർത്ഥിയെ വിളിച്ച് ഇങ്ങനെ ചോദിച്ചു: “ഒരു ലക്ഷം വരുന്ന ഫോളോവേഴ്സിൽ എത്ര പേരെ താങ്കൾക്ക് വ്യക്തിപരമായി അറിയാം? എത്ര പേരെ കണ്ടിട്ടുണ്ട്? ഒരു അത്യാവശ്യം  വന്നാൽ അവരിൽ എത്ര പേർ സഹായിക്കും?”

“അധികം പേരെയൊന്നും അറിയില്ല. പിന്നെ, കുറച്ചുപേരെ മാത്രമേ നേരിൽ കണ്ടിട്ടുള്ളൂ. സാർ പറഞ്ഞതുപോലെ ഒരു ആപത്തുഘട്ടത്തിൽ ഇവരിൽ എത്രപേർ കൂടെയുണ്ടാകുമെന്നൊന്നും പറയാനാകില്ല.”

അവന്റെ മറുപടി കേട്ടപ്പോൾ സാർ തുടർന്നു: “സോഷ്യൽ മീഡിയയിലെ സൗഹൃദങ്ങൾ നമ്മെക്കുറിച്ചുള്ള അളവുകോലായി കാണേണ്ടതില്ല. മനുഷ്യർക്കു മുമ്പിലും ദൈവത്തിനു മുമ്പിലും എത്രമാത്രം നീതിപൂർവ്വം വ്യാപരിക്കാൻ കഴിയുന്നു എന്നതാണ് പ്രധാനം.”

ദൈവമഹത്വത്തിനായി കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവരാണ് പേരിനും പ്രശസ്തിക്കും പിന്നാലെ ഓടുന്നത്. സ്വന്തം പേര് ഉയർത്താനുള്ള ശ്രമത്തിനിടയിൽ നമുക്ക് പേര് നൽകിയവൻ ചിലപ്പോൾ അപ്രത്യക്ഷമാകും. പിന്നീടുള്ള വീഴ്ച വളരെ വലുതായിരിക്കും. “പരസ്‌പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്ക്ക്‌ എങ്ങനെ വിശ്വസിക്കാന് കഴിയും?” (യോഹ. 5:44) എന്ന ദൈവവചനം മറക്കാതിരിക്കാം.

ഓരോ ദിവസവും ദൈവഹിതത്തിനും ദൈവമഹത്വത്തിനും മുൻതൂക്കം നൽകി നമുക്ക് മുമ്പോട്ടു പോകാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.