സെപ്റ്റംബര്‍ 15: ജനീവായിലെ വിശുദ്ധ കത്രീന (1447-1510)

ജനീവായിലെ പ്രസിദ്ധവും സമ്പന്നവുമായ ഫിയസ്ച്ചി കുടുംബാംഗമായിരുന്നു വി. കത്രീന. അഞ്ചു മക്കളില്‍ ഏറ്റവും ഇളയവള്‍. 13-ാമത്തെ വയസില്‍ സന്യാസിനി മഠത്തില്‍ ചേരുവാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. 16-ാം വയസില്‍ ഗിയുലിയാനോ അഡോര്‍ണോ എന്നയാളുടെ ഭാര്യയായി. പരുക്കന്‍ പെരുമാറ്റക്കാരനായിരുന്നു അഡോര്‍ണോ. അതുകൊണ്ട് അവര്‍ തമ്മില്‍ ആശയപരമായും സമീപനപരമായും ഏറെ വൈരുദ്ധ്യം ഉണ്ടായിരുന്നു.

അവളുടെ പ്രാര്‍ത്ഥനയുടെയും പരിത്യാഗ പ്രവൃത്തികളുടെയും ഫലമായി പരുക്കന്‍ സ്വഭാവക്കാരനായിരുന്ന ഭര്‍ത്താവ് മാനസാന്തരപ്പെട്ടു. അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭാംഗമായി. അവര്‍ രണ്ടാളും പ്രതിഫലം വാങ്ങാതെ വീടിനു സമീപമുള്ള പള്ളാട്ടോണ്‍ ആശുപത്രിയില്‍ ശുശ്രൂഷകരായി. അവിടുത്തെ രോഗികള്‍ക്കിടയില്‍ ഏറെ ഉപവി പ്രവൃത്തികളും ചെയ്തു തുടങ്ങി. 1497-ല്‍ ഭര്‍ത്താവ് മരിച്ചു. അതോടെ കത്രീന ആശുപത്രിയിലെ മുഴുവന്‍ സമയ ശുശ്രൂഷകയായി.

1510 സെപ്റ്റംബര്‍ 15-ന് കത്രീന പള്ളാട്ടോണ്‍ ആശുപത്രിയില്‍ മരിച്ചു.

വിചിന്തനം: ”ഞാന്‍ സക്രാരിയുടെ മുന്നില്‍ ചെലവിട്ട സമയമാണ് എന്റെ ജീവിതത്തിലെ ഏറ്റം നല്ല നിമിഷങ്ങള്‍” – ജനീവയിലെ വി.കാതറിന്‍.

ഇതരവിശുദ്ധര്‍ : വലേറിയന്‍ (രണ്ടാം നൂറ്റാണ്ട്) രക്തസാക്ഷി/ ആര്‍പ്രൂസ് (+507) ടൗളിലെ മെത്രാന്‍/യൂട്രോപിയ (അഞ്ചാം നൂറ്റാണ്ട്)/ ജോസഫ് ആബിബോസ് (+590)/റിബേര്‍ട്ട് (ഏഴാം നൂറ്റാണ്ട്) ബനഡിക്‌റ്റെന്‍ ആബട്ട്/ നിക്കോമേദസ് വൈദികനായ റോമന്‍ രക്തസാക്ഷി/ മെല്‍റ്റിനാ (രണ്ടാം നൂറ്റാണ്ട്) രക്തസാക്ഷിയായ കന്യക/ മെറിനൂസ് (565-620) സ്‌കോട്‌ലണ്ടിലെ മെത്രാന്‍/ ഹെര്‍ണാന്‍ (ആറാം നൂറ്റാണ്ട്)/ ലിയോസിനൂസ് (+556) മെത്രാന്‍/ മാക്‌സിമൂസ് (+310) രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.