ഒക്ടോബര്‍ 26: വി. എവറിസ്തൂസ് (97-105)

ഗ്രീക്കില്‍ ജനിച്ച എവറിസ്തൂസ് 97-ല്‍ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പാപ്പായാണ് ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നഗരത്തെ ഇടവകകളായി തിരിച്ചത്. മുതിര്‍ന്ന വൈദികരെ അദ്ദേഹം അവയുടെ ചുമതല ഏല്പിച്ചു. അതിനുശേഷം അദ്ദേഹം ഏഴു ഡയക്കൊണേറ്റുകള്‍ സ്ഥാപിച്ച് അതിന്റെ ചുമതല സീനിയര്‍ വൈദികര്‍ക്കു നല്‍കി. ഇതാണ് ഇപ്പോഴത്തെ കര്‍ദ്ദിനാള്‍ സംഘത്തിന്റെ ആരംഭമെന്നു കരുതെപ്പടുന്നു.

എവറിസ്തൂസ് പാപ്പായുടെ ഭരണത്തിന്റെ മൂന്നാം വര്‍ഷത്തില്‍ (എ.ഡി. 100-ല്‍) ക്രിസ്തു ജനിച്ചതിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചു. ആ കാലഘട്ടത്തില്‍ ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ചു കൊല ചെയ്യുന്ന പ്രക്രിയ രാഷ്ട്രീയാധികാരികള്‍ തുടര്‍ന്നുവന്നു. ക്രിസ്ത്യാനി കൊല്ലപ്പെടേണ്ടവനാണെന്ന ധാരണ റോമായില്‍ പ്രകടമായിരുന്നു. എന്നിട്ടും ക്രിസ്തുവിന്റെ സുവിശേഷം റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലും പുറത്തും വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരുന്നു.

നിഷ്ഠൂരപീഡനത്തെ അവഗണിച്ചുകൊണ്ട് അച്ചടക്കത്തോടും സഹിഷ്ണുതയോടും വിധേയത്വത്തോടും സേവനമനുഷ്ഠിച്ചിരുന്ന ഒരു വൈദികസംഘം സഭയെ നയിച്ചിരുന്നു. വിവിധ ജാതിക്കാരും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും അടങ്ങുന്ന വിശ്വാസികളുടെ ഒരു സമൂഹമായിരുന്നു ക്രിസ്ത്യാനികളുടേത്. 105-ല്‍ പാപ്പാ ഇഹലോകവാസം വെടിഞ്ഞു.

വിചിന്തനം: എല്ലാ മനുഷ്യരും ബലഹീനരും സ്ഥിരതയില്ലാത്തവരും പ്രത്യേകിച്ച് സംസാരത്തില്‍ തെറ്റുപറ്റുന്നവരുമാണ്. ആകയാല്‍ കേള്‍വിയില്‍ നല്ലതെന്നു തോന്നുന്നവ പോലും അതിവേഗം വിശ്വസിക്കാവുന്നതല്ല.

ഇതരവിശുദ്ധര്‍: അല്‍ബിനൂസ് (+760) മെത്രാന്‍/ ഈറ്റാ (+686)/ആല്‍ഫ്രെഡ് (848-899) ലൂസ്യന്‍ (+250) രക്തസാക്ഷി/ റസ്റ്റിക്കൂസ് (+462) നര്‍ബോണിലെ മെത്രാന്‍/ റൊഗാത്യന്‍ (+256) രക്തസാക്ഷി/ബിയാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.