മെയ് 08: അക്കാസിയൂസ് (അഗാത്തൂസ്)

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അക്കാസിയൂസ് ജനിച്ചത് കപ്പദോക്കിയായിലാണ്. റോമന്‍ സൈന്യത്തില്‍ ശതാധിപനായിരുന്ന ആ ധീരപുരുഷന്‍ മതമര്‍ദ്ദകരായിരുന്ന ഡയോക്ലിഷ്യന്റെയും മാക്‌സിമിയന്റെയും കാലത്ത് കഠിനയാതനകള്‍ സഹിക്കുകയും തുടര്‍ന്ന് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

ക്രിസ്തുവിശ്വാസം സ്വീകരിച്ച എഴുപത്തേഴ് ആളുകള്‍ക്ക് അന്ന് ശിക്ഷ അനുഭവിക്കേണ്ടിവന്നു. ശിക്ഷാധികാരികള്‍ അക്കാസിയൂസിനെ ഒറ്റപ്പെടുത്തിയതിനുശേഷം കോണ്‍സ്റ്റാന്റിനോപ്പിളിലേയ്ക്കു കൊണ്ടുപോയി ഒരു വൃക്ഷത്തില്‍ കെട്ടി ചമ്മട്ടികൊണ്ട് അടിക്കുകയും തുടര്‍ന്ന് ശിരസ്സ് ഛേദിക്കുകയും ചെയ്തു.

കോണ്‍സ്റ്റാന്റിനോപ്പിളില്‍ അക്കാസിയൂസിന്റെ നാമധേയത്തില്‍ രണ്ടോ മൂന്നോ ദേവാലയങ്ങളുണ്ട്. അവയിലൊന്ന് മഹാനായ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി തന്നെ പണികഴിപ്പിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.

വിചിന്തനം: ”സൃഷ്ടികളോട് ചേര്‍ന്നുനില്‍ക്കുന്നവന്‍ അവയോടുകൂടി അധഃപതിക്കും. ക്രിസ്തുവിനെ ആശ്രയിക്കുന്നവന്‍ നിത്യമായി ഉറച്ചുനില്‍ക്കും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.