ഫെബ്രുവരി 17: വി. എവര്‍മോഡ്

1120-ല്‍ വി. നോര്‍ബര്‍ട്ട് കാംബ്രായില്‍ നടത്തിയ സുവിശേഷപ്രസംഗം കേട്ട് മാനസാന്തരപ്പെട്ട ഒരു യുവാവാണ് എവര്‍മോഡ്. അദ്ദേഹം ഉടന്‍തന്നെ ലോകബന്ധങ്ങള്‍ വെടിഞ്ഞ് നോര്‍ബര്‍ട്ടിന്റെ പ്രൊമോണ്‍സ്റ്റ്രന്‍സിയന്‍ സഭയില്‍ അംഗമായി ചേർന്നു. ഗുരുവിനോടൊത്ത് ആന്റ്‌വേര്‍പ്പിലേക്കു പോയി സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഗുരുവിന്റെ മരണത്തിനുശേഷം 1134-ല്‍ ആശ്രമാധിപനായി. 1138-ല്‍ മാഗ്ദബര്‍ഗിലെ സന്യാസാശ്രമത്തിന്റെ ആധിപത്യം ഏറ്റെടുത്തു. പതിനാറു വര്‍ഷം കഴിഞ്ഞ് റാറ്റ്‌സ്ബര്‍ഗ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു.

ചുരുങ്ങിയ കാലംകൊണ്ട് എല്ലാവരുടെയും സ്‌നേഹബഹുമാനങ്ങള്‍ക്കു പാത്രീഭൂതനായ ആ പുണ്യപുരുഷന്‍ അന്ത്യംവരെ സഭാസമൂഹത്തിന്റെ ജീവിതസരണിയില്‍ വെളിച്ചം വീശിക്കൊണ്ട് ഉജ്വലദീപമായി പരിലസിച്ചു.

വിചിന്തനം: ”ഞാന്‍ ദൈവത്തെ കാണുന്നു, ദൈവം എന്നെ കാണുന്നു. പിന്നെ ഞാന്‍ എന്തിന് നഷ്ടധൈര്യനാകണം? ദൈവമുണ്ടെന്നുള്ള വസ്തുത ഒരു ക്രിസ്ത്യാനിക്ക് എല്ലാറ്റിലും വലിയ ആശ്വാസമാണ്” – ക്രിസ്താനുകരണം.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.