ഫെബ്രുവരി 07: വി. അദൗക്കൂസ്

റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഗലേരിയൂസ് മാക്‌സിമിയന്റെ കാലത്ത് രക്തസാക്ഷിയായി മരിച്ച വിശുദ്ധനാണ് അദൗക്കൂസ്. ഒരിക്കല്‍ ഫ്രീജിയായിലെ ചെറിയ ഒരു നഗരം റോമന്‍ ഭടന്മാര്‍ അഗ്നിക്കിരയാക്കി. ആ നഗരത്തില്‍ വസിച്ചിരുന്ന സകലരും ക്രിസ്ത്യാനികളായിരുന്നു. അവരില്‍ ആരും തന്നെ വിശ്വാസം ഉപേക്ഷിക്കുവാനോ ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുവാനോ തയ്യാറായില്ല. ക്രുദ്ധരായ നിയമപാലകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഇത്.

പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകലരും ഉള്ളില്‍ ഉണ്ടായിരുന്നപ്പോള്‍ ഭടന്മാര്‍ നഗരത്തിന് തീ കൊളുത്തുകയാണ് ചെയ്തത്. ചക്രവര്‍ത്തിയുടെ സചിവനും സാമ്പത്തിക കാര്യവിചാരകനുമായിരുന്ന അദൗക്കൂസാണ് നഗരവാസികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തന്മൂലം അദ്ദേഹവും അവരോടൊപ്പം അഗ്നിയില്‍ ദഹിപ്പിക്കപ്പെട്ടു.

വിചിന്തനം: ”ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു” –  2 കോറി. 5:14.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.