ഡിസംബര്‍ 24: വി. ത്രസീലിയായും വി. എമിലിയാനയും

മഹാനായ വി. ഗ്രിഗറി പാപ്പായുടെ സഹോദരിമാരാണ് വി. ത്രസീലിയായും വി. എമിലിയാനയും. ചെറുപ്പം മുതലേ ദൈവഭക്തിയില്‍ വളര്‍ന്നുവന്ന ഈ സഹോദരിമാര്‍ തങ്ങളുടെ കന്യാത്വം ക്രിസ്തുവിനായി നേര്‍ന്നിരുന്നു. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ജീവിച്ച ഇവര്‍ സ്വഭവനത്തില്‍ തന്നെയാണ് സന്യാസജീവിതം നയിച്ചത്. ഇരുവരും സന്യാസജീവിതം ആരംഭിച്ചത് ഒരേ ദിവസം തന്നെയാണ്. കഠിനമായ തപശ്ചര്യകളും ഇവര്‍ അനുഷ്ഠിച്ചിരുന്നു. ഇരുവരും ഒരു ദിവ്യമത്സരത്തോടു കൂടി ലോകബന്ധങ്ങളില്‍ നിന്നകന്ന് മൗനം അവലംബിച്ചുകൊണ്ട് വിശുദ്ധിയില്‍ പുരോഗമിച്ചു.

ഒരു ദിവസം രാത്രിയില്‍ അവരുടെ അമ്മാവനായ ഫെലിക്‌സ് പാപ്പായുടെ ദര്‍ശനം ത്രസീലിയായ്ക്കുണ്ടായി. ആ ദര്‍ശനത്തില്‍ ത്രിസീലിയായ്ക്കായി സ്വര്‍ഗ്ഗത്തില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഇടം അവള്‍ക്ക് കാട്ടികൊടുത്തു. അടുത്തദിവസം തന്നെ അവള്‍ക്ക് പനി പിടിപെടുകയും ‘ഈശോ വരുന്നു, അവിടുത്തേയ്ക്ക് സ്ഥലം കൊടുക്കുക’ എന്നു പറഞ്ഞുകൊണ്ട് അവള്‍ മരണമടയുകയും ചെയ്തു.

കുറച്ചുനാളുകള്‍ക്കു ശേഷം അവള്‍ സഹോദരിയായ  എമിലിയായ്ക്കു പ്രത്യക്ഷെപ്പട്ടു. ദനഹാ തിരുനാള്‍ ആഘോഷിക്കുന്നതിനായി സ്വര്‍ഗത്തിലേയ്ക്കു ക്ഷണിക്കുകയും ചെയ്തു. ജനുവരി ആറാം തീയതി എമിലിയായും സ്വര്‍ഗത്തിലേയ്ക്കു യാത്രയായി.

വിചിന്തനം: എനിക്കു വിശ്രമം സ്വര്‍ഗ്ഗത്തിലാണ്. പൗരോഹിത്യശുശ്രൂഷയുടെ നാളുകള്‍ എനിക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ട സമയമാണ്. ഒരു നിമിഷം പോലും വൃഥാ കളായാതിരിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നു – വി. യോഹന്നാന്‍പാപ്പാ.

ഇതരവിശുദ്ധര്‍ : കരാനൂസ്(ഏഴാം നൂറ്റാണ്ട്) സ്‌കോട്ട്‌ലന്റിലെ മെത്രാന്‍/അഡെല്ലാ (+730)/ഡെല്‍ഫീനൂസ് (+404) ബോര്‍ഡോയിലെ മെത്രാന്‍/ ഇര്‍മിനാ (+716) ബനഡിക്‌റ്റൈന്‍ ആബസ്/ മെലിയാനാ/ ടാര്‍സില്ലാ (+581)/വെനെറാനൂസ് (+423) ക്ലെര്‍മണ്ടിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.