ഡിസംബര്‍ 20: വി. അമ്മോണ്‍

ഡേഷ്യസ് ചക്രവര്‍ത്തിയുടെ കാലത്ത് ഈജിപ്റ്റില്‍ രക്തസാക്ഷികളായി മരിച്ച ഏതാനും ക്രിസ്ത്യാനികളില്‍ ഒരാളാണ് അമ്മോണ്‍. ഒരിക്കല്‍ ക്രൈസ്തവവിശ്വാസം പുലര്‍ത്തിയിരുന്നതുകൊണ്ട് ബന്ധിതനായി ന്യായാധിപന്റെ പക്കലേയ്ക്ക് ആനയിക്കപ്പെട്ട ഒരു മനുഷ്യന്‍ ശിക്ഷാഭീതി നിമിത്തം ഭയവിഹ്വലനായി. അപ്പോള്‍ അവിടെ കാവല്‍ നിന്നിരുന്ന പടയാളികളില്‍ ചില ക്രിസ്ത്യാനികളുമുണ്ടായിരുന്നു. അവര്‍ അടയാളങ്ങളിലൂടെ വിശ്വാസം ഉപേക്ഷിച്ചുപറയരുതെന്ന് അയാള്‍ക്ക് സൂചനകള്‍ നല്‍കി. ന്യായാധിപന്‍ ഇതുകണ്ട് ആ പടയാളികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അവര്‍ ധീരമായി ക്രൈസ്തവവിശ്വാസം ഏറ്റുപറഞ്ഞു. അതോടെ ഭയവിമുക്തനായ ആ ക്രിസ്ത്യാനിയോടൊപ്പം അവര്‍ എല്ലാവരും പീഡനങ്ങളേറ്റ് രക്തസാക്ഷിത്വം വരിച്ചു.

അവരില്‍ പ്രധാനിയായിരുന്ന അമ്മോണ്‍. സീനാ, ടോളമി, ഇന്‍ജീനസ്, തിയോഫിലൂസ് എന്നിവരാണ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു രക്തസാക്ഷികള്‍.

വിചിന്തനം: ദിവ്യകാരുണ്യനാഥനോടുള്ള ബഹുമാനം വര്‍ദ്ധിക്കട്ടെ. തീക്ഷ്ണമായ സ്‌നേഹത്തോടെ അവിടുത്തെ സ്വീകരിക്കുക.

ഇതരവിശുദ്ധര്‍: ഫിലോഗോണിയൂസ് (+324)/ സിലോണിലെ വി. ഡോമിനിക് (1000-1073) ബ്രേഷ്യായിലെ ഡോമിനിക്ക് (+612) മെത്രാന്‍/ ഉര്‍സിനൂസ് (+625) ഐറിഷ് മിഷനറി/ ജൂലിയൂസ്‌രക്തസാക്ഷി/ അമ്മോണും കൂട്ടരും (1249) രക്തസാക്ഷികള്‍ വി. ഉര്‍സീസിനൂസ്

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.