ഡിസംബര്‍ 18: വി. വുനിബാള്‍ഡ്

ഇംഗ്ലണ്ടിലെ രാജാവായിരുന്ന റിച്ചാര്‍ഡിന്റെ മകനാണ് വി. വുനിബാള്‍ഡ്. ദൈവികശുശ്രൂഷകള്‍ക്കുവേണ്ടി രാജ്യഭരണം ഉപേക്ഷിച്ച വ്യക്തിയാണ് റിച്ചാര്‍ഡ് രാജാവ്. അദ്ദേഹത്തിന്റെ മൂന്നു മക്കളും (വില്ലിബാള്‍ഡ്, വാള്‍ബുര്‍ഗ, വുനിബാള്‍ഡ്) വിശുദ്ധരായി. ഇംഗ്ലണ്ടിലാണ് ജന്മമെങ്കിലും മൂന്നുപേരും ജീവിച്ചതും പ്രവര്‍ത്തിച്ചതും ജര്‍മ്മമനിയിലെ ബവേറിയ പ്രദേശത്താണ്.

721-ല്‍ റിച്ചാര്‍ഡ്, വില്ലിബാള്‍ഡിനെയും വുനിബാള്‍ഡിനെയും റോമിലേയ്ക്കും വിശുദ്ധനാടുകളിലേയ്ക്കും തീര്‍ത്ഥാടനത്തിനു കൊണ്ടുപോയി. വഴിക്ക് ലൂക്കയില്‍ വച്ച് റിച്ചാര്‍ഡ് രോഗിയായി മരിച്ചു. വി. ഫ്രിഡിയാന്റെ ദൈവാലയത്തില്‍ സംസ്‌കരിക്കെപ്പട്ടു. വി. റിച്ചാര്‍ഡിന്റെ മദ്ധ്യസ്ഥതയില്‍ ധാരാളം അത്ഭുതങ്ങള്‍ നടന്നു. അപ്പന്റെ മരണശേഷവും മക്കള്‍ യാത്ര തുടര്‍ന്നു. അവര്‍ റോം അടക്കം പല രാജ്യങ്ങളും സന്ദര്‍ശിച്ചു.

ഏഴു വര്‍ഷം ദീര്‍ഘിച്ച ഈ യാത്രയുടെ വിവരങ്ങള്‍ വിശുദ്ധരില്‍ നിന്നുതന്നെ ശ്രവിച്ച ഒരു കന്യാസ്ത്രീ രേഖെപ്പടുത്തി. ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമാണിത്. ‘ഹോഡോയെപൊരിക്കോണ്‍’ എന്നാണ് അതിന്റെ പേര്.

739-ല്‍ വുനിബാള്‍ഡ് ജര്‍മ്മനിയിലേയ്ക്കു പോയി. വൈദികനായ അദ്ദേഹം നിരവധി ഇടവകകളില്‍ ശുശ്രൂഷ ചെയ്തു. ഐഹ്സ്റ്റാമില്‍ നിന്നും ഏതാണ്ട് 30 മൈല്‍ അകലെ ഹൈഡന്‍ഹൈമില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ഓരോ ബനഡിക്‌ടൈന്‍ ആശ്രമവും സ്ഥാപിച്ചു. അദ്ദേഹം സന്യാസിമാരുടെ ആബട്ടായി.

മൂന്നുവര്‍ഷം രോഗിയായി കിടന്നശേഷം 761-ല്‍ വുനിബാള്‍ഡ് മരിച്ചു. ഹൈഡന്‍ഹൈമില്‍ സംസ്‌കരിക്കപ്പെട്ടു. ഏറെ താമസിയാതെ അവിടെ അത്ഭുതങ്ങളുടെ കേന്ദ്രമായി. 777 സെപ്റ്റംബര്‍ 24-ന് സഹോദരി വി. വാള്‍ബുര്‍ഗയുടെ സാന്നിധ്യത്തില്‍ കുഴിമാടം തുറന്നു. മൃതദേഹം അഴുകാത്ത നിലയില്‍ കാണപ്പെട്ടു. 1968-ല്‍ വി. വുനിബാള്‍ഡിന്റെ കല്ലറ തുറന്നു പരിശോധിച്ചെങ്കിലും ശൂന്യമായിരുന്നു. ശരീരം ലൂഥറന്മാര്‍ നശിപ്പിച്ചതാണോ രഹസ്യസങ്കേതത്തിലേയ്ക്കു മാറ്റിയതാണോ എന്ന് ഉറപ്പില്ല.

വിചിന്തനം: പരിശുദ്ധ കുര്‍ബാന വഴി ആത്മീയവരം നല്‍കപ്പെടുന്നു. നഷ്ടപ്പെട്ടുപോയ പുണ്യയോഗ്യത തിരികെയെത്തുന്നു. പാപത്താല്‍ നഷ്ടപ്പെട്ട ആത്മവിശുദ്ധി വീണ്ടും ലഭിക്കുന്നു.

ഇതരവിശുദ്ധര്‍ : റൂഫസ്സും സോസിമൂസ്സും (+107) രക്തസാക്ഷികള്‍/ അഡ്‌യുത്തോറും കൂട്ടരും ആഫ്രിക്കയിലെ മുപ്പത്തഞ്ച് രക്തസാക്ഷികള്‍/ ഔക്‌സെന്‍സിയൂസ്(+321) മോപ്‌സുവെസ്ത്രീയായിലെ മെത്രാന്‍/ ബൊഡാജിസില്‍ (+558)/ഡെസിറിദരാത്തൂസ് (+700)/ ഫ്‌ളാന്നാല്‍ (ഏഴാം നൂറ്റാണ്ട്) കില്ലോലായിലെ മെത്രാന്‍/ വിക്റ്റുതൂസ്/ തിയോത്തിമൂസും ബാസിലിയനും/ മോസസ് (+250)/ പീറ്റര്‍ തോട്ട് (+1838)/ ഗേഷ്യന്‍ (+337) മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.