ഡിസംബര്‍ 09: വി. പീറ്റര്‍ ഫുരിയെര്‍

നോട്ടര്‍ഡാം സന്യാസ സഭയുടെ സ്ഥാപകനായ വി. പീറ്റര്‍ ഫുരിയര്‍ 1565-ല്‍ മാറ്റെയിന്‍ കോര്‍ട്ടില്‍ ജനിച്ചു. അതിബുദ്ധിമാനായിരുന്ന പീറ്റര്‍, സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു ബിരുദം നേടിയിരുന്നു. വി.തോമസ് അക്വീനാസിന്റെ ‘ദൈവശാസ്ത്ര സമാഹാരം’ എന്ന ഗ്രന്ഥം അദ്ദേഹത്തിനു കാണാപ്പാഠമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്, അന്ന് ശക്തി പ്രാപിച്ചിരുന്ന കാല്‍വനിസ്റ്റ് പാഷണ്ഡതക്കെതിരെ പോരാടാന്‍ അദ്ദേഹത്തെ ശക്തനാക്കി. ഇരുപത്തിനാലാമത്തെ വയസ്സില്‍ പീറ്റര്‍ വൈദികനായി അഭിഷിക്തനായി. പിന്നീട് കാല്‍വനിസ്റ്റ് പാഷണ്ഡതയുടെ ശക്തികേന്ദ്രമായിരുന്ന സ്വന്തം ഇടവകയുടെ വികാരിയായി പീറ്റര്‍ നിയമിതനായി.

അദ്ദേഹത്തിന്റെ വിശ്വാസത്തിലുറച്ച പ്രസംഗങ്ങളിലൂടെ പാഷണ്ഡതയുടെ വാദങ്ങളെ തകര്‍ക്കുവാന്‍ സാധിച്ചു. അനേകര്‍ വീണ്ടും സത്യസഭയിലേയ്ക്കു തിരികെവന്നു. ജനങ്ങളുടെ ആദ്ധ്യാത്മികജീവിതത്തോടൊപ്പം സാമൂഹിക ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി പീറ്റര്‍ നിരവധി സംഘടനകള്‍ക്ക് ഇടവകയില്‍ രൂപം നല്‍കി. കൂടാതെ സാമ്പത്തിക ഉന്നമനത്തിന്നായി ഒരു ബാങ്കും സ്ഥാപിച്ചു. പക്ഷേ, പില്‍ക്കാലത്ത് പീറ്റര്‍ അവിടെ നിന്നു നാടു കടത്തപ്പെട്ടു. 75-ാം വയസ്സില്‍ വിപ്രവാസത്തിനിടയിലാണ് പീറ്റര്‍ മരണമടഞ്ഞത്.

വിചിന്തനം: ദൈവത്തിനു നീ കീഴ്‌പ്പെടുക; നിന്റെ ബുദ്ധിശക്തിയെ വിശ്വാസത്തിനു വിധേയമാക്കുക. എങ്കില്‍ നിനക്കു വേണ്ടിടത്തോളം ഉപകാരപ്രദമായ വിജ്ഞാനപ്രകാശം ലഭിക്കും.

ഇതരവിശുദ്ധര്‍ : ബാള്‍ഡാ (ഏഴാം നൂറ്റാണ്ട്)/ സുഡോക്ക് (ഏഴാം നൂറ്റാണ്ട്) ഡോളിലെ മെത്രാന്‍ സിപ്രിയാന്‍ (+586) ഫ്രാന്‍സ്/ എഥെല്‍ഗിവാ (+896)/ ജോര്‍ജോണിയാ (+375)/ ജവാന്‍ (1474-1548)/ ജുവാന്‍ (1474-1548)/ ലിയോകാഡിയാ (+303) സ്‌പെയിനിലെ രക്തസാക്ഷി/ വെറോണായിലെ പ്രെക്കൂസ് (+320) വെറോണയിലെ മെത്രാന്‍/ അപേമ്യായിലെ ജൂലിയന്‍ (മൂന്നാം നൂറ്റാണ്ട്) അപേമ്യായിലെ മെത്രാന്‍/ പീറ്റര്‍ ആഫ്രിക്കയിലെ രക്തസാക്ഷി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.