സീറോ മലബാര്‍ ഫെബ്രുവരി 28 : മത്താ 5:38-42 തിന്മയുടെ ഇരുട്ടിനെ നേരിടുന്ന ശൈലി

പുതിയ നിയമമാണ് ഇവിടെ ക്രിസ്തു പറയുന്നത്. പഴയതില്‍ നിന്നും തികച്ചും വിഭിന്നമായ ഒന്ന്. ഇവിടെ അഡ്ജസ്റ്റ്‌മെന്റുകളോ കോമ്പ്രമൈസുകളോ ഇല്ല. അവിടെ യാതൊരുവിധ മൃദുലവികാരവുമില്ല. ഉള്ളത് ശ ക്തമായ സ്‌നേഹം മാത്രം. കാട്ടിലെ നിയമത്തില്‍ നിന്നും ക്രിസ്തുവിന്റെ നിയമത്തിലേക്കു വഴിമാറണമെങ്കില്‍ കാരുണ്യത്തിന്റെ മനസ്സു സ്വന്തമാക്കുക. ക്രിസ്തീയത സഹോദരനൊപ്പം രണ്ടാം മൈല്‍ യാത്രചെയ്യുന്ന ജീവിതക്രമമാണ്. വ്യവഹാരത്തിന്റെ സാമാന്യതലത്തില്‍ നിന്നും വ്യത്യസ്തമാര്‍ന്ന ഒരു തലം ഈ ജീവിതക്രമം ആവശ്യപ്പെടുന്നുണ്ട്. തിന്മയുടെ ഇരുട്ടിനെ നന്മയുടെ വെട്ടംകൊണ്ടു നേരിടുന്ന ശൈലി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.