അത്യുന്നതങ്ങളിൽ നിന്നുള്ള അഗ്നിനാളം

പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരെ അഭിഷേകാഗ്നി കൊണ്ട് നിറച്ച സ്ഥലമാണ് സെഹിയോൻ മാളികയുടെ മട്ടുപ്പാവ്. അവിടെ വച്ച് തീനാവുകളുടെ രൂപത്തിലാണ് ആദിമസഭ അഭിഷേകം ചെയ്യപ്പെട്ടത്. നൂറ്റിയിരുപതോളം വരുന്ന ശിഷ്യഗണം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്ന് പുറംലോകം അറിഞ്ഞതും മനുഷ്യരുടെ നാവിലൂടെയാണ്. “ആത്മാവ് നൽകിയ ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.”

സഭ രൂപപ്പെട്ടത് നാവിന്റെ ശുശ്രൂഷയിലൂടെയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വിശ്വാസത്തിന്റെ അഗ്നി കൈമാറ്റം ചെയ്യപ്പെട്ടത് നാവിലൂടെയാണ്. അതിനാൽ നിന്റെ ജീവിതവഴികളിലെ ആത്മീയ ഉയർച്ചയുടെ പടവുകളിലെ ആദ്യപടി നിന്റെ നാവിൽ നിന്നു തുടങ്ങുക.

“നീ വില കെട്ടവ പറയാതെ സത്വചനങ്ങൾ മാത്രം ഉച്ചരിച്ചാൽ നീ എന്റെ നാവു പോലെയാകും.” നീ ആയിരിക്കുന്ന ജീവിതാവസ്ഥകളെ, നിന്റെ ശുശ്രൂഷാമേഖലകളെ, വ്യക്തിപരമായ വിശ്വാസജീവിതത്തെ ശ്ലീഹന്മാരെ അഗ്നിയാൽ ഉറ കൂട്ടിയ പ്രാർത്ഥനയുടെ മട്ടുപ്പാവിലേക്ക് വിശ്വാസത്തോടെ സമർപ്പിക്കുക. പുതിയൊരു പെന്തക്കുസ്തായ്ക്ക് വഴിയൊരുക്കുക.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.