അന്ധമായ ആശ്രയത്വം അരങ്ങൊഴിയും വരെ

ജിന്‍സി സന്തോഷ്‌

ദൈവകരുണയിൽ ശരണപ്പെടുകയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധിയിൽ പുരോഗതി പ്രാപിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. നിന്റെ ജീവിതവും സാഹചര്യങ്ങളും എല്ലാം സങ്കീർണ്ണമാക്കാൻ കാത്തിരിക്കുന്ന ഒരു വിധിയാളനല്ല നമ്മുടെ ദൈവം. ലോകത്തിന്റെ കണ്ണിൽ പിഴകൾ ‘പഴി’കൾക്കു കാരണമാകും. എന്നാൽ ദൈവം നിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. വിശുദ്ധമായ ഒരു ജീവിതത്തിലേക്ക് നീ വയ്ക്കുന്ന ഓരോ ചുവടും അവിടുത്തെ സന്തോഷിപ്പിക്കുന്നു.

ക്രിസ്തുവിനെ തള്ളിപ്പറഞ്ഞവനായിരുന്നു പത്രോസ്, മറിയം മഗ്ദലേന വഴിപിഴച്ചവളും പൗലോസ് ക്രിസ്തുവിന്റെ സഭയെ പീഡിപ്പിച്ചവനും അഗസ്റ്റിൻ ധൂർത്തപുത്രനും. പാപത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾക്കു ശേഷം അവരെല്ലാം ദൈവകരുണയിൽ ആശ്രയത്വം വച്ച് വിശുദ്ധരായി മാറി. ഓർക്കുക, അവിടുത്തെ കൃപ നിനക്ക് മതി.

ഇപ്പോൾ വീഴ്ച്ചയിൽ നിന്ന് എഴുന്നേല്ക്കാനും മുന്നോട്ടു പോകാനുമുള്ള സമയമാണ്. വിശുദ്ധി ആഗ്രഹിക്കുക. എല്ലാ പാപസാഹചര്യങ്ങളിൽ നിന്നും അകന്നുനിൽക്കാനുള്ള ധീരമായ തീരുമാനം എടുക്കുക. ദൈവകരുണയിൽ ശരണപ്പെടുകയും ചെയ്യുക. “പാപത്തിൽ വീഴാതിരിക്കുന്നവനല്ല വിശുദ്ധൻ; വീണിട്ടും വിശുദ്ധമായ ശാഠ്യത്തോടെ എഴുന്നേൽക്കാൻ ശ്രമിക്കുന്നവനാണ് വിശുദ്ധൻ.”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.