മദ്ധ്യസ്ഥൻ എന്ന മാലാഖ

ജിന്‍സി സന്തോഷ്‌

കാത്തിരുപ്പ് ദൈവത്തിന്റെ സ്‌നേഹഭാവമാണ്. മനുഷ്യനെ തന്റെ നിയോഗങ്ങൾ ഭരമേല്പിക്കുന്നതിനു മുമ്പ് നിയോഗം ഭരമേല്ക്കുന്നവനെ ദൈവം ഒരുക്കുന്ന ഒരിടം ഉണ്ട്. അതാണ് ജീവിതത്തിലെ ഓരോ കാത്തിരിപ്പും. എന്നാൽ ചിലർ തങ്ങളുടെ ദൈവനിയോഗം തിരിച്ചറിയാതെ, കാത്തിരിക്കാൻ തുനിയാതെ, കഷ്ടനഷ്ടങ്ങൾ എണ്ണി പരിതപിച്ച് ജീവിതം നിരാശയിലാഴ്ത്തും.

ജീവിതത്തിന്റെ നഷ്ടങ്ങളുടെ തീരത്ത് ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടാത്ത മനുഷ്യൻ അന്നുവരെ ഓടിയടുക്കാത്ത ഇടങ്ങളിലേക്ക് ഓടി പുറപ്പെട്ട് നഷ്ടങ്ങളെ വിലയിരുത്തുന്നു. ജീവിത മാരത്തോണിൽ മുന്നേറിയതൊന്നും യഥാർത്ഥ മുന്നേറ്റങ്ങളല്ലായിരുന്നുവെന്നും തനിക്കു വേണ്ടി വഴിയൊരുക്കിയ സഹജന്റെ പിൻവാങ്ങലുകളായിരുന്നു തന്റെ നേട്ടങ്ങളില്‍ അധികമെന്നും തിരിച്ചറിയാൻ വൈകിയവരാണ് നമ്മൾ. അത്തരക്കാരുടെ ഇടയിലേക്ക് ദൈവം ചിലരെ അയക്കുന്നു. ഒരു മദ്ധ്യസ്ഥനെ. ആ മദ്ധ്യസ്ഥൻ സ്വന്തം ജീവിതം വഴി നിരാശയിലാഴ്ന്നവന് ഒരുക്കപ്പെട്ടിരിക്കുന്ന ദൈവകൃപയുടെ ആഴം വ്യക്തമാക്കി കൊടുക്കുന്നു.

രക്ഷാകരചരിത്രത്തിലുടനീളം കാണുന്ന ഈ മദ്ധ്യസ്ഥർ ദൈവകൃപയുടെ നീരൊഴുക്കിന് തങ്ങളുടെ ജീവിതം കൊണ്ട് വഴിയൊരുക്കുന്നു. ഇസ്രായേലിന് മോശയെന്ന പോലെ, സോദോം – ഗൊമോറാ ദേശത്തിന് അബ്രഹാം എന്ന പോലെ, ദാവീദിന് നാഥാൻ പ്രവാചകൻ എന്ന പോലെ “മദ്ധ്യസ്ഥം വഹിക്കുക എന്നതിന്റെ അർത്ഥം അപരന്റെ ജീവിതത്തിൽ നീ ഒരു മാലാഖയാകുക എന്നതാണ്.”

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.