മാസ്മരികതയിൽ മയങ്ങാതെ

ജിന്‍സി സന്തോഷ്‌

കാഴ്ച്ചയുടെ മാസ്മരികതയിലാണ് ലോകം ഇന്ന്. പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റം ശക്തമാണ് കണ്ണ്. ശരീരത്തിന്റെ വിളക്കാണത്. ശരീരത്തെ പരിശുദ്ധമാക്കാനും മലിനമാക്കാനും കണ്ണിനു കഴിയും. ലോകത്തിന്റെ കാഴ്ചയിൽ കുടുങ്ങുന്നവർ സൃഷ്ടാവിന്റെ ശക്തിയിലും കരുതലിലും വിശ്വാസമില്ലാത്തവരാണ്. അത് മനുഷ്യനെ തകർത്തുകളയും.

പഴയ ഇസ്രായേലിന് അത്തരമൊരു ചരിത്രം കൂടിയുണ്ട്. വീരോചിതമായ യാത്രയുടെ ചരിത്രം സൃഷ്ടിക്കാൻ പലതും തള്ളിക്കളഞ്ഞവരാണ് അവർ. എന്നാൽ ക്ലേശകാലത്ത് ആ പഴയ എച്ചിൽപാത്രങ്ങളുടെ ഓർമ്മ അവരെ കൊതിപ്പിച്ചു. മോശ അവരെ ബലപ്പെടുത്തി. കാരണം മോശ കണ്ടത് ഒടുങ്ങാത്ത കടലിനെയും പിന്തുടരുന്ന ശത്രുസൈന്യത്തെയുമല്ല; എല്ലാം ശാന്തമാക്കാൻ കഴിവുള്ള സൈന്യങ്ങളുടെ കർത്താവിനെയാണ്.

ഉൾകാഴ്ച്ച നഷ്ടപ്പെട്ടവർ എന്നും ഇങ്ങനെയാണ്. എന്തിനെ അതിജീവിച്ച് മുന്നേറിയോ വീണ്ടും അതിൽ ചെന്നുചേരാൻ മോഹിക്കും. ദൈവകൃപയുടെ ഇന്നലെകളിൽ നിങ്ങൾ തള്ളിമാറ്റിയ നൈമിഷികസുഖങ്ങൾ ആത്മാവിന്റെ വെളിച്ചം കെടുത്തുംവിധം ചേർത്തുപിടിക്കാൻ തോന്നുന്നത് വലിയ പ്രലോഭനമാണ്. കാഴ്ച്ചയിൽ കുരുങ്ങിയ വിശ്വാസി ജീവിതപ്രതികൂലങ്ങളിൽ ഭയത്തിലും ആകുലതയിലുമായിരിക്കുമ്പോൾ വിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടുന്നവൻ പ്രതിബന്ധങ്ങളെ അതിജീവിച്ചും മുന്നോട്ടു പോകും.

“കർത്താവിന്റെ ദൂതർ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കുന്നു” (സങ്കീ. 34:7).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.