ആദ്യഫലം കർത്താവിന്

ജിന്‍സി സന്തോഷ്‌

ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം. മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം. പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ അവർ ദേവാലയങ്ങൾ പണിതു. ആ ദേവാലയങ്ങളിലേക്ക് തുണിത്തുമ്പിൽ കുഞ്ഞുമക്കളെയും കൂട്ടി പുലരികളിൽ ദൈവാരാധന നടത്തിയിരുന്ന ഒരു തലമുറ. അവർ തങ്ങളുടെ അദ്ധ്വാനത്തിന്റെ ആദ്യഫലങ്ങൾ ദേവാലയങ്ങളിൽ കാഴ്ച്ച സമർപ്പിച്ചു. വിശ്വാസ സന്ദേഹങ്ങളെ ബലിപീഠത്തോടു ചേർത്തുവയ്ക്കാൻ അവർ മക്കളെ പഠിപ്പിച്ചു. ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു തലമുറയും അനുഗ്രഹിക്കപ്പെട്ട പ്രകൃതിയും ഇവിടെ വളർന്നുവന്നിരുന്നു. അങ്ങനെ നട്ടുവളർത്തി വടവൃക്ഷമാക്കിയ തിരുസഭയുടെ തണലിൽ നിന്നുകൊണ്ട് പൂർവ്വിക മഹാപൈതൃകത്തെ സ്മരിക്കുന്നു.

പിന്നീട് കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ പൂർവ്വികനന്മകൾ നമുക്ക് അന്യമായി. ദൈവത്തില്‍ ആശ്രയിക്കാതെ മനുഷ്യരിലും സ്വന്തം കഴിവുകളിലും ആശ്രയം വയ്ക്കുന്ന ഒരു ജനത രൂപം കൊണ്ടു. ദൈവികദാനമായ കഴിവുകളും അദ്ധ്വാനഫലങ്ങളും സോഷ്യൽ മീഡിയക്കു കാഴ്ച്ചവയ്ക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. സൃഷ്ടാവിനേക്കാൾ സൃഷ്ടികളുടെ അംഗീകാരത്തിനും ലൈക്കിനും കമൻ്റ്സിനും വേണ്ടി എന്തും ചെയ്യാൻ പരക്കം പായുന്ന ഒരു തലമുറ വർത്തമാനകാലത്തിന്റെ പരാജയങ്ങളിലൊന്നാണ്.

ദൈവം ദാനമായി വിശ്വാസികളിൽ നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപകൾ നമ്മുടെ അശ്രദ്ധമായ ജീവിതരീതി കൊണ്ട് നഷ്ടപ്പെടാൻ ഇടയാവരുത്. കാരണം “ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്” (1 കോറി 15:10). “കർത്താവിനെ നിന്റെ സമ്പത്തു കൊണ്ടും നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും
ആദ്യഫലങ്ങൾ കൊണ്ടും ബഹുമാനിക്കുക” (സുഭാ. 3:9).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.