അസ്വസ്ഥതയിലും സ്വസ്ഥരാവാം

ജിന്‍സി സന്തോഷ്‌

സഹനത്തിന്റെ നൊമ്പരവും സന്തോഷത്തിന്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം. ദുഃഖങ്ങൾക്ക് ജീവിതത്തിൽ ശാശ്വതമായ നിലനിൽപ്പില്ല എന്ന ബോധ്യത്തിലേക്ക് നാം ഉണർന്നെഴുന്നേൽക്കണം. സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹനകാലങ്ങളെ അനുഗ്രഹപ്രദമാക്കും. യുദ്ധത്തിന്റെ ആയുധശക്തിയല്ല, കരുണയുടെ ആത്മബലമാണ് സഹനം നിനക്ക് നൽകണ്ടത്.
ഇന്നത്തെ നിന്റെ വേദനകൾ നാളത്തെ അനുഗ്രഹത്തിന്റെ അച്ചാരമാണ്.

ജീവിതത്തിൽ പതനത്തിന്റെ പടുകുഴികളും കദനത്തിന്റെ കൊടും കയങ്ങളും കടക്കേണ്ടി വരുമ്പോൾ ഉള്ളിൽ ഉടയാതെ കാക്കേണ്ട ഒരു പരമാർത്ഥതയുണ്ട്. വിപത്തുകളുടെ വിനാഴികളിലും അസ്വസ്ഥതകളുടെ നിഴലിലും നിന്നെ സ്വസ്ഥനാക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട്.

അപമാനത്തിന്റെ അറ്റം കണ്ടവനാണ് യേശു. വഞ്ചനയുടെ വ്യാപ്തി അറിഞ്ഞവനാണ് യേശു. തിരസ്കരണത്തിന്റെ രുചി അറിഞ്ഞവനാണ് യേശു. എന്നാൽ ഇന്ന് അവൻ ഉത്ഥിതനാണ്. രാജാക്കന്മാരുടെ രാജാവും സർവ്വാധിപനും സർവ്വശക്തനുമാണ്. “അങ്ങയുടെ വാഗ്‌ദാനം എനിക്ക് ജീവന്‍ നല്‍കുന്നു എന്നതാണ്‌ ദുരിതങ്ങളില്‍ എന്റെ ആശ്വാസം” (സങ്കീ. 119:50).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.